Site iconSite icon Janayugom Online

പ്ലസ് വൺ ക്ലാസുകൾ ആഗസ്റ്റ് 22ന് ആരംഭിക്കും

സംസ്ഥാനത്ത് പ്ലസ് വൺ ക്ലാസുകൾ ആഗസ്റ്റ് ഇരുപത്തിരണ്ടിന് ആരംഭിക്കും. ട്രയൽ അലോട്ട്മെന്റ് വ്യാഴാഴ്ച ഉണ്ടാകും. 4,71,278 കുട്ടികളാണ് പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷിച്ചത്. ഏറ്റവും കൂടുതൽ കുട്ടികൾ മലപ്പുറത്തും കുറവ് വയനാടുമാണ്.

31,615 സിബിഎസ്സി കുട്ടികളും 3095 ഐസിഎസ്ഇ വിദ്യാർത്ഥികളും പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷിച്ചിട്ടുണ്ട്. അപേക്ഷ സ്വീകരിക്കുന്ന സമയം അവസാനിച്ചതോടെ ആഗസ്റ്റ് 22ന് ക്ലാസ് തുടങ്ങാനുള്ള ഒരുക്കങ്ങൾ വിദ്യാഭ്യാസ വകുപ്പ് ആരംഭിച്ചിട്ടുണ്ട്. വ്യാഴാഴ്ച ട്രെയൽ അലോട്ട്മെന്റും ആഗസ്റ്റ് മൂന്നിന് ആദ്യഘട്ട അലോട്ട്മെന്റും പ്രഖ്യാപിക്കും.

ആഗസ്റ്റ് 20ന് മുഖ്യ അലോട്ട്മെന്റ് അവസാനിക്കും. സപ്ലിമെന്ററി ഘട്ടം 23 മുതൽ 30 വരെ നടക്കും. ഈ മാസം 11ാം തീയതിയാണ് പ്രവേശനത്തിനുള്ള അപേക്ഷ സ്വീകരിച്ചു തുടങ്ങിയത്. സിബിഎസ്ഇ കുട്ടികളുടെ പത്താം ക്ലാസ് പരീക്ഷാ ഫലം വൈകിയതാണ് സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശനം നീളാൻ കാരണം. ഹൈക്കോടതി ഇടപെട്ടാണ് അപേക്ഷിക്കുന്നതിനുള്ള തീയതി നീട്ടിയത്.

Eng­lish summary;Plus One class­es will start on August 22

You may also like this video;

Exit mobile version