Site iconSite icon Janayugom Online

പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി; ചൊവ്വാഴ്ച വിദ്യാര്‍ത്ഥി സംഘടനകളുടമായി മന്ത്രി ശിവന്‍കുട്ടി ചര്‍ച്ച നടത്തും

പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയില്‍ വിവിധ സംഘടനകളെ ചര്‍ച്ചയ്ക്ക് വിളിച്ച് സര്‍ക്കാര്‍. ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിന് സെക്രട്ടറിയേറ്റ് അനക്സ്-2ലാണ് ചര്‍ച്ച. പ്ലസ് വണ്‍ പ്രശ്നവുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥി സംഘടനകള്‍ നല്‍കിയ നിവേദനങ്ങള്‍ പരിഗണിച്ചാണ് മന്ത്രി ശിവന്‍കുട്ടി സംഘടനകളെ ചര്‍ച്ചയ്ക്ക് വിളിച്ചത് .

വടക്കൻ കേരളത്തിൽ പ്ലസ് വൺ സീറ്റിൽ ഗുരുതര പ്രതിസന്ധി ഉണ്ടെന്നും അലോട്ട്മെന്റുകൾ പൂർത്തിയായ ശേഷവും കുട്ടികൾക്ക് സീറ്റ് കിട്ടിയില്ലെങ്കിൽ സമരത്തിലേക്ക് കടക്കുമെന്നും എസ്എഫ്ഐ വ്യക്തമാക്കിയിരുന്നു. പ്രതിഷേധത്തിന്റെ ഭാഗമായി നാളെ (തിങ്കളാഴ്ച) മലപ്പുറം കലക്ടറേറ്റിലേക്ക് എസ്എഫ്ഐ മാർച്ച് നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു.

മലപ്പുറം ജില്ലയിൽ പുതിയ പ്ലസ് വൺ ബാച്ചുകൾ അനുവദിക്കുക, ചേരാൻ ആഗ്രഹിക്കുന്ന മുഴുവൻ വിദ്യാർഥികൾക്കും പ്ലസ് വൺ പ്രവേശനം ഉറപ്പാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് എസ്എഫ്ഐ മാർച്ച് നടത്തുന്നത്. മലബാറിൽ ആവശ്യത്തിന് സീറ്റ് ഉണ്ടെന്നും പ്രതിസന്ധിയില്ലെന്നുമായിരുന്നു നേരത്തേ വിദ്യാഭ്യാസ മന്തി വി ശിവൻകുട്ടി പറഞ്ഞിരുന്നത്.

Eng­lish Summary:
Plus one seat cri­sis; Min­is­ter Sivankut­ty will hold a dis­cus­sion with stu­dent orga­ni­za­tions on Tuesday

You may also like this video:

Exit mobile version