എറണാകുളം തൃപ്പൂണിത്തുറയിൽ പ്ലസ് വൺ വിദ്യാർത്ഥിയെ പീ ഡിപ്പിച്ച സംഭവത്തില്‍ അറസ്റ്റ് ചെയ്ത മൂന്ന് അധ്യാപകർക്കും ജാമ്യം അനുവദിച്ചു. തൃപ്പൂണിത്തുറ ജുഡീഷ്യൽ മജിസ്‌ട്രേറ് കോടതിയുടേതാണ് നടപടി. സ്കൂൾ പ്രിൻസിപ്പൽ ശിവകല, അധ്യാപകരായ ഷൈലജ, ജോസഫ് എന്നിവർക്കാണ് ജാമ്യം അനുവദിച്ചത്.
ഗസ്റ്റ് അധ്യാപകനായ കിരൺ വിദ്യാർത്ഥിനിയെ ലൈംഗികമായി ആക്രമിച്ചെന്ന് അറിഞ്ഞിട്ടും വിവരം പൊലീസിൽ അറിയിക്കാതെ മറച്ചുവച്ചതിനാണ് ഇവരെ അറസ്റ്റ് ചെയ്തിരുന്നത്.കലോത്സവത്തിൽ പങ്കെടുക്കാൻ കൊണ്ടുപോയ വിദ്യാർത്ഥിനിയെ അധ്യാപകൻ കിരൺ ലൈംഗികമായി ആക്രമിച്ചുവെന്നാണ് കേസ്. കിരണിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. വിദ്യാർത്ഥിനി സംഭവം സഹപാഠികളോട് പറഞ്ഞതോടെയാണ് വിവരം പുറത്തറിയുന്നത്.
കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം. വിദ്യാര്‍ത്ഥിനിയെ വീട്ടില്‍നിന്ന് അധ്യാപകന്‍ ബൈക്കില്‍ കലോത്സവ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടു പോകുകയായിരുന്നുവെന്നും രാത്രി എട്ടുമണിയോടെ കലോത്സവം കഴിഞ്ഞ് ബൈക്കില്‍ മടങ്ങിയപ്പോഴാണ് കുട്ടിയെ അധ്യാപകന്‍ ലൈംഗികമായി ഉപദ്രവിച്ചതെന്നും പൊലീസ് പറഞ്ഞു.
English Summary: Plus One student molestation case: Three teachers granted bail
You may also like this video