Site iconSite icon Janayugom Online

പ്ലസ്ടു പരീക്ഷാഫലം പ്രഖ്യാപിച്ചു, വിജയശതമാനം 77.81; 288394 പേര്‍ ഉപരിപഠനത്തിന് യോഗ്യരായി

രണ്ടാംവര്‍ഷ ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു. 370642 കുട്ടികള്‍ പരീക്ഷയെഴുതി. 288394 പേര്‍ ഉപരിപഠനത്തിന് യോഗ്യരായി. 77.81 ആണ് വിജയശതമാനം. മുൻ വർഷം ഇത് 78.69 ശതമാനം ആയിരുന്നു. സര്‍ക്കാര്‍ സ്കൂളുകളില്‍ 73.23 ശതമാനമാണ് വിജയം. സയൻസ് ഗ്രൂപ്പിൽ 83.25 ആണ് വിജയം.

ഹ്യുമാനിറ്റീസിൽ 69.16, കൊമേഴ്സിൽ 74.21 എന്നിങ്ങനെയാണ് വിജയശതമാനം. എയ്ഡഡ് സ്കൂളുകളിൽ 82.16, അൺ എയ്ഡഡ് സ്കൂളുകളിൽ 75.91 എന്നിങ്ങനെയാണ് വിജയശതമാനം. ആറ് സര്‍ക്കാര്‍ സ്കൂളുകള്‍ നൂറുശതമാനം വിജയം നേടി. ജൂണ്‍ 21 മുതല്‍ സേ പരീക്ഷ നടക്കും. വിജയശതമാനം കുറവ് കാസര്‍കോട് ജില്ലയിലാണ്‌. സയന്‍സ് ഗ്രൂപ്പ് വിജയശതമാനം-83.25, ഹ്യുമാനിറ്റീസ് ഗ്രൂപ്പ് വിജയശതമാനം-69.16, കൊമേഴ്‌സ് ഗ്രൂപ്പ് വിജയശതമാനം-74.21.

Exit mobile version