പ്ലസ്‌ടുതലം വരെ അടിസ്ഥാന വിദ്യാഭ്യാസ യോഗ്യതയുള്ള തസ്‌തികകളുടെ മുഖ്യപരീക്ഷകള്‍ 2022 ഫെബ്രുവരിയില്‍ നടത്തുവാന്‍ കേരള പബ്ലിക് സര്‍വീസ് കമ്മിഷന്‍ തീരുമാനിച്ചു. 2021 ഏപ്രില്‍ 10, 18 തീയതികളിലായി നടന്ന പ്രാഥമിക പരീക്ഷയില്‍ യോഗ്യത നേടുന്നവര്‍ക്കുള്ള മുഖ്യപരീക്ഷയാണിത്. ടൈംടേബിളും തസ്‌തിക തിരിച്ചുള്ള വിശദമായ സിലബസും പിഎസ്‌സി വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു.
പ്രാഥമിക പരീക്ഷയുടെ അടിസ്ഥാനത്തിലുള്ള യോഗ്യതാ പട്ടികകള്‍ ഡിസംബര്‍ ആദ്യവാരത്തോടെ പ്രസിദ്ധീകരിക്കും. ചോദ്യരീതിയിലുണ്ടായ മാറ്റത്തിനനുസരിച്ച് പരീക്ഷാ സമയത്തിലും മാറ്റം വരുത്തുവാന്‍ പിഎസ്‌സി തീരുമാനിച്ചിട്ടുണ്ട്. ഫെബ്രുവരി ഒന്നു മുതല്‍ നടക്കുന്ന പ്രാഥമിക പരീക്ഷ ഒഴികെയുള്ള എല്ലാ ഒഎംആര്‍/ഓണ്‍ലൈന്‍ പരീക്ഷകളും 90 മിനിട്ടായിരിക്കും. എന്നാല്‍ പ്രാഥമിക പരീക്ഷകള്‍ക്ക് നിലവിലുള്ള 75 മിനിട്ട് തുടരും.
english summary;Plus Two head exams in February 2022
you may also like this video;