തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാർഥിയെ ബ്ലേഡ് കൊണ്ട് കഴുത്തറുത്തു. കുളത്തൂരിലാണ് സംഭവം. സ്കൂൾ വിട്ടു വീട്ടിലേക്ക് സുഹൃത്തുക്കളുമായി പോയ 17 കാരന്റെ കഴുത്താണ് കുളത്തൂർ സ്വദേശിയായ അഭിജിത്ത് അറുത്തത്. സ്റ്റേഷൻകടവ് സ്വദേശിയായ ഫൈസൽന്റെ കഴുത്തിലാണ് പരിക്കേറ്റത്. സംഭവത്തിൽ പ്രതിയായ അഭിജിത്തിനെ പൊലീസ് പിടികൂടി.
വൈകുന്നേരം ഇരുവരും തമ്മിൽ വാക്കേറ്റവും തര്‍ക്കവുമുണ്ടാവുകയായിരുന്നു. ഇതിന് പിന്നാലെയാണ് അഭിജിത്ത് ബ്ലേഡ് കൊണ്ട് ഫൈസലിന്‍റെ കഴുത്ത് അറുത്തത്. ഗുരുതരമായി പരിക്കേറ്റ വിദ്യാർത്ഥിയെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴുത്തിൽ 10 സ്റ്റിച്ചുകള്‍ ഉള്ളതായി ആശുപത്രി അധികൃതർ അറിയിച്ചു.

