പാറത്തോടിന് സമീപമുണ്ടായ ബൈക്കപകടത്തിൽ കമ്പളികണ്ടം സ്വദേശിയായ പ്ലസ് ടു വിദ്യാർഥി മരിച്ചു. കമ്പിളി കണ്ടം പടിഞ്ഞാറ്റേൽ ബിനുവിൻ്റെ മകൻ ആദർശ് (17) ആണ് മരിച്ചത്. പാറത്തോട് സെൻറ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു കൊമേഴ്സ് വിദ്യാർത്ഥിയാണ് ആദർശ്. ഇന്നലെരാവിലെ 9 മണിയോടെ കമ്പിളികണ്ടത്തു നിന്നും പാറത്തോട്ടിലേക്ക് വരുമ്പോഴായിരുന്നു അപകടം. പൾസർ ബൈക്ക് നിയന്ത്രണംവിട്ട് എതിർദിശയിൽ വന്ന ജീപ്പിൽ ഇടിയ്ക്കുകയായിരുന്നു. ഹെൽമെറ്റ് ഉണ്ടായിരുന്നുവെങ്കിലും,ഇടിയുടെ ആഘാതത്തിൽ തെറിച്ചുവീണ ആദർശിൻ്റെ കഴുത്തിനേറ്റ ക്ഷതമാണ് മരണകാരണമെന്നാണ് നിഗമനം.ഉടൻ തന്നെ തൊട്ടടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.കഴിഞ്ഞ 24 ന് പനംകൂട്ടിയിൽ ബൈക്ക് തോട്ടിലേക്ക് വീണ്, രാജമുടി ഡി പോൾ സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥി . മങ്കുവ പെരുമാട്ടിക്കുന്നേൽ ഡിയോൺ (17) മരിച്ചിരുന്നു. മാതാവ്: ശാരി, സഹോദരി ആദിത്യ .
english summary; Plus Two student dies after his bike collides with a jeep
you may also like this video;