Site iconSite icon Janayugom Online

‘രാജ്യം മണിപ്പൂരിനൊപ്പം’ ; പ്രധാനമന്ത്രിയുടെ സ്വതന്ത്ര്യദിനാഘോഷ പ്രസംഗം

ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ 76-ാം വാർഷികം ആഘോഷിക്കുമ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോഡി രാജ്യത്തെ അഭിസംബോധന ചെയ്യുകയും ദേശീയ പതാക ഉയർത്തുകയും ചെയ്തു.  അക്രമം നാശം വിതച്ച മണിപ്പൂരിൽ സമാധാനത്തിനായി അഭ്യർത്ഥിച്ച പ്രധാനമന്ത്രി മോഡി, “രാജ്യം മണിപ്പൂരിനൊപ്പം” എന്നും കേന്ദ്രവും സംസ്ഥാനവും സമാധാനം ഉറപ്പാക്കാൻ പ്രവർത്തിക്കുന്നുണ്ടെന്നും പറഞ്ഞു. “ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിന് സംഭാവന നൽകിയ എല്ലാ ധീരഹൃദയർക്കും” അദ്ദേഹം ആദരാഞ്ജലി അർപ്പിച്ചു.

രാജ്യം മണിപ്പൂരിലെ ജനങ്ങൾക്കൊപ്പമാണ്. കഴിഞ്ഞ ഏതാനും ആഴ്ചകളില്‍ മണിപ്പുരില്‍ അക്രമത്തിന്റെ തിരമാലകള്‍ കണ്ടു. നിരവധി ആളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. നമ്മുടെ അമ്മമാരും സഹോദരമാരും അപമാനിക്കപ്പെടുകയും ചെയ്തു. എന്നാലിപ്പോള്‍, മേഖലയില്‍ സമാധാനം പതുക്കെ തിരിച്ചുവരുന്നു. ഇന്ത്യ മണിപ്പൂരിനൊപ്പം നില്‍ക്കുന്നു. പരിഹാരം കണ്ടെത്താനുള്ള എല്ലാ ശ്രമങ്ങളും കേന്ദ്രവും സംസ്ഥാന സര്‍ക്കാരും നടത്തുന്നുണ്ട്’, പ്രധാനമന്ത്രി വ്യക്തമാക്കി.

Eng­lish Sum­ma­ry: PM Modi says ‘coun­try is with Manipur’ on 77th Inde­pen­dence Day
You may also like this video

Exit mobile version