Site iconSite icon Janayugom Online

കേന്ദ്ര വിദ്യാഭ്യാസ നയത്തിന് പച്ചക്കൊടി കാട്ടുന്ന പിഎം ശ്രി ഡീൽ റദ്ദാക്കണം:എ കെ എസ് ടി യു

പിഎംശ്രി പദ്ധതിയിൽ ഒപ്പിട്ട വിദ്യാഭ്യാസ വകുപ്പിന്റെ നടപടിക്കെതിരെ ഓൾ കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ (എകെഎസ്‌ടിയു ) ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. കേരളത്തിന്റെ പൊതുവിദ്യാഭ്യാസത്തെ കേന്ദ്ര വിദ്യാഭ്യാസ നയത്തിന് അടിയറവെച്ച നടപടിയാണിതെന്നും യാതൊരുവിധ ആലോചനകളും കൂടാതെ വഞ്ചനാപരമായ തീരുമാനമാണ് വിദ്യാഭ്യാസ വകുപ്പ് എടുത്തിട്ടുള്ളതെന്നും എകെഎസ്‌ടിയു ആരോപിച്ചു. 

കേന്ദ്ര വിദ്യാഭ്യാസ നയം മുന്നോട്ടുവെക്കുന്ന വാണിജ്യവൽക്കരണം, വർഗീയവല്‍കരണം, കേന്ദ്രവൽക്കരണം തുടങ്ങിയ അജണ്ടകൾ കേരളത്തിൽ നടപ്പാക്കാൻ ഒത്താശ ചെയ്യുന്ന സമീപനമാണ് പിഎംശ്രി പദ്ധതിയിൽ ഒപ്പിട്ടതിലൂടെ വിദ്യാഭ്യാസ വകുപ്പ് സ്വീകരിച്ചിട്ടുള്ളത്. ഇടതുപക്ഷ മതേതര മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന കേരളത്തിന്റെ വിദ്യാഭ്യാസ സംസ്കാരം സംരക്ഷിക്കാനുള്ള പോരാട്ടങ്ങളുടെ തുടർച്ചയാണ് ഈ പോരാട്ടങ്ങള്‍. പ്രതിഷേധ സംഗമം എ കെ എസ് ടി യു സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ഉണ്ണി ശിവരാജൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് മഞ്ജുഷ അലക്സ് അധ്യക്ഷത വഹിച്ചു. ജില്ലാ നേതാക്കളായ ടി ലിജിമോൾ, രാധിക ബിനു, ജിതാ ജ്യോതിസ്, മിനി ബാബു തുടങ്ങിയവർ സംസാരിച്ചു.

Exit mobile version