സംശയാസ്പദമായ സാഹചര്യത്തില്‍ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി കലുങ്കിനടിയിൽ കണ്ടെത്തിയ അറുപത്തിരണ്ടുകാരനെ നാട്ടുകാർ പിടികൂടി പൊലീസിലേല്പിച്ചു. കോട്ടയം ഈരാറ്റുപേട്ടയിലാണ് ദുരൂഹ സാഹചര്യത്തിൽ വൃദ്ധനെ പിടികൂടിയത്. ടി എ ഇബ്രാഹിം എന്നയാളാണ് അറസ്റ്റിലായത്.
ഇബ്രാഹിമിനെ തീക്കോയി അടുക്കത്തിന് സമീപം ചാമപ്പാറയില്‍ കലുങ്കിനടിയിൽ നിന്ന് ശനിയാഴ്ചയാണ് നാട്ടുകാർ പിടികൂടിയത്. ലൈംഗിക അതിക്രമത്തിനായാണ് പെൺകുട്ടിയെ ഇയാൾ ആളൊഴിഞ്ഞ സ്ഥലത്ത് എത്തിച്ചതെന്ന് പൊലീസ് പറഞ്ഞു. വിവിധ പ്രദേശങ്ങളില്‍ കച്ചവടത്തിനായി പോകുന്നയാളാണ് ഇബ്രാഹിം. കുട്ടിയുടെ വീടുമായും ഇയാള്‍ക്ക് പരിചയമുണ്ട്. വീട്ടിലെത്തി മടങ്ങുമ്പോൾ വഴിയില്‍ നില്‍ക്കുകയായിരുന്ന കുട്ടിയെ കുളിക്കാന്‍ പോകാം എന്ന് പറഞ്ഞ് കൂട്ടിക്കൊണ്ട് പോവുകയായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്.
സംശയം തോന്നിയ നാട്ടുകാര്‍ ഇയാളെ ചോദ്യം ചെയ്തപ്പോള്‍ താൻ കുളിക്കാൻ കടവിൽ എത്തിയതാണെന്നാണ് പറഞ്ഞത്. തുടർന്ന് നാട്ടുകാർ ഇബ്രാഹിമിനെ ഈരാറ്റുപേട്ട പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാൻ ആണ് ഇബ്രാഹിം സ്കൂട്ടറിൽ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടു പോയതെന്ന് പൊലീസും കണ്ടെത്തിയിട്ടുണ്ട്.
English Sammury: pocso act, 62 Old man arrested at erattupetta