പോക്സോ കേസ് പ്രതി മജിസ്ട്രേട്ടിന്റെ വീട്ടിലെ കോടതി നടപടിക്കിടയിൽ പൊലീസിനെ വെട്ടിച്ച് രക്ഷപെട്ടു. പ്രതിക്കായുള്ള അന്വേഷണം ഊർജിതമാക്കിയതായി നെടുങ്കണ്ടം പൊലീസ് പറഞ്ഞു. പ്രായപൂർത്തിയാവാത്ത വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ ഒന്നാം പ്രതിയാണ് നെടുങ്കണ്ടം ഒന്നാം ക്ലാസ് മജിസ്ട്രേട്ടിന്റെ വീട്ടുവളപ്പിൽ നിന്നും ഓടി രക്ഷപെട്ടത്.
7.45 ന് ശേഷമാണ് സംഭവം. കോടതി സമയം കഴിഞ്ഞതിനാൽ കേസിലെ പ്രതികളെ പൊലീസ് മജിസ്ട്രേട്ടിന്റെ വീട്ടിലെത്തിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥർ കൈവിലങ്ങ് അഴിച്ച് പ്രതിയുടെ കോടതിയിലെ നടപടിക്രമങ്ങൾ പൂർത്തിയാക്കി. രണ്ടാം പ്രതിയെ നടപടിക്രമങ്ങൾ പൂർത്തിയാക്കാനായി മജിസ്ട്രേട്ടിന്റെ അടുക്കലേക്ക് എത്തിക്കാനായി തുടങ്ങുന്നതിനിടെ ഒന്നാം പ്രതി ഓടി രക്ഷപെടുകയായിരുന്നു. സമീപത്തുള്ള നെടുങ്കണ്ടം മിനി സിവിൽ സ്‌റ്റേഷന് സമീപത്തുള്ള കാട്ടിലേക്ക് ഓടിക്കയറിയ പ്രതിക്കായി പൊലീസും നാട്ടുകാരും ചേർന്നുള്ള തിരച്ചിൽ രാത്രി വൈകിയും തുടരുകയാണ്.
English Summary: pocso case accused escaped from police custody
You may also like this video