Site iconSite icon Janayugom Online

പോക്സോ കേസ്; അറസ്റ്റിലായ കായിക അധ്യാപകനെ സസ്പെന്‍ഡ് ചെയ്തു

വയനാട്ടില്‍ പോക്സോ കേസില്‍ അറസ്റ്റിലായ കായിക അധ്യാപകനെ സസ്പെന്‍ഡ് ചെയ്തു. പുത്തൂര്‍വയല്‍ സ്വദേശി ജോണി(50)യെയാണ് സസ്‌പെന്‍ഡ് ചെയ്തത്. വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടിയാണ് ഇക്കാര്യം അറിയിച്ചത്. അധ്യാപകനെതിരെ കര്‍ശന നടപടി ഉടന്‍ സ്വീകരിക്കണമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കായിക അധ്യാപകനെതിരെ അഞ്ച് വിദ്യാര്‍ഥത്ഥികളാണ് പരാതി നല്‍കിയത്. പൊലീസ് സ്റ്റേഷനില്‍ നേരിട്ടെത്തിയായിരുന്നു പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ക്കെതിരെ നേരത്തെ കോഴിക്കോട് കസബ പൊലീസ് സ്റ്റേഷനിലും പോക്സോ കേസ് ഉള്ളതായി കണ്ടെത്തി. തുടര്‍ന്ന് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Eng­lish Summary:POCSO CASE; The arrest­ed sports teacher was suspended

You may also like this video

Exit mobile version