Site iconSite icon Janayugom Online

കിനാവിന്റെ അങ്ങേക്കരയിലേക്കിനിയെത്ര ദൂരം

നീ അറിയുക,
ഈ പ്രപഞ്ചത്തെ
തിരിയുന്ന ഗോളത്തിന്‍ വിഹ്വലതകളെ
നിദ്രതന്‍ കിനാവില്‍

അന്നു ഞാന്‍ നട്ടു എന്റെ
സുഹൃത്താമൊരു മുല്ലയെ
ആമോദവും ദുഃഖവും പങ്കിടുമൊരു
സുഹൃത്താണെന്നുമെന്നും
ഇനിയെത്ര ദൂരം, സമയം
ഒരു കുഞ്ഞുമൊട്ടായത്
പിന്നെയൊരു പൂവായ്, പൂക്കാലമായ്
എന്നും പുഞ്ചിരി തൂകി നില്‍ക്കും
എന്‍ മനതാരില്‍ കുളിര്‍കാറ്റായ്
ശാന്തിതന്‍ കേദാരമായ
നന്മതന്‍ കിരണങ്ങള്‍ പൊഴിച്ചിടും
മനതാരില്‍ വിളങ്ങീടവേ
പെട്ടെന്നെന്‍ നെറ്റിത്തടത്തില്‍
മഞ്ഞുകണങ്ങളായ് നീര്‍ത്തുള്ളികള്‍
സ്വപ്നരഥത്തിലേറിയ ഞാന്‍
അങ്ങേക്കരയിലേക്കിനിയെത്ര ദൂരം
ഭാവനയും കിനാവുമുണ്ടെങ്കിലും
ഭാവിക്കാനായൊരാള്‍ ഇല്ലെങ്കില്‍
കവിത പിറന്നീടുമോ പറയൂ
കവിത ജനിച്ചീടുമോ?

Exit mobile version