Site iconSite icon Janayugom Online

കവിയും എഴുത്തുകാരനുമായ മാധവന്‍ അയ്യപ്പത്ത് അന്തരിച്ചു

madhavanmadhavan

കവിയും എഴുത്തുകാരനുമായ മാധവന്‍ അയ്യപ്പത്ത് അന്തരിച്ചു. 87 വയസായിരുന്നു. കോട്ടപ്പുറത്തെ വസതിയിലാണ് അന്ത്യം.
തൃശ്ശൂര്‍ ജില്ലയില്‍ കുന്നംകുളത്തിനടുത്ത് ചൊവ്വന്നൂരില്‍ അയ്യപ്പത്ത് ലക്ഷ്മിക്കുട്ടിയമ്മയുടെയും പെരിങ്ങോട്ട് കരുമത്തില്‍ രാമുണ്ണിനായരുടെയും മകനായി 1934 ഏപ്രില്‍ 24ന് ജനനം. മദ്രാസ് യൂണിവേഴ്‌സിറ്റിയില്‍നിന്ന് ഇക്കണോമിക്‌സില്‍ ബി.എ.യും ഇംഗ്ലീഷ് സാഹിത്യത്തില്‍ എം.എയും എടുത്തു. 1992 വരെ കേന്ദ്ര സര്‍ക്കാര്‍ സേവനം.

ഭാര്യ: ടി.സി. രമാദേവി മക്കള്‍: ഡോ. സഞ്ജയ് ടി. മേനോന്‍, മഞ്ജിമ ബബ്ലു. കവിതയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌ക്കാരം ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്.

Eng­lish Summ­ry: Poet and writer Mad­ha­van Ayyap­path has passed away

You may like this video also

Exit mobile version