പാലക്കാട് നിന്ന് തെരഞ്ഞെടുപ്പ് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിയ പൊലീസുകാര്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പ്പെട്ടു. എംസി റോഡില്‍ ചെങ്ങന്നൂരിനടത്തുള്ള ആഞ്ഞിലിമൂടിന് സമീപം വെള്ളിയാഴ്ച രാവിലെ എട്ടുമണിയോടെയാണ് അപകടം നടന്നത്.
എഴുപേര്‍ക്ക് പരിക്കേറ്റു. പാലക്കാട് നിന്ന് കൊല്ലത്തേക്ക് പോവുകയായിരുന്നു ബസ്. നിയന്ത്രണംവിട്ട് റോഡിന്റെ തിട്ടയിലേക്ക് ചെരിയുകയായിരുന്നു. ആരുടേയും പരിക്ക് ഗുരുതരമല്ല. സ്‌പെഷ്യല്‍ ആംഡ് ഫോഴ്‌സിലെ പൊലീസുകാരാണ് ബസിലുണ്ടായിരുന്നത്.

