Site iconSite icon Janayugom Online

ഗുരുവായൂർ ക്ഷേത്രത്തിലെ ജീവനക്കാർക്ക് പൊലീസ് ക്ലിയറൻസ് നിർബന്ധമാക്കി

ഗുരുവായൂർ ക്ഷേത്രത്തിലെ ജോലിക്കാർക്ക് പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. ക്ഷേത്രത്തിലെ ജീവനക്കാരനായിരുന്ന യാൾ വധശ്രമ കേസിൽ ഉൾപ്പെട്ടതിനെ തുടർന്ന് സുരക്ഷാ ഏജൻസികളുടെ മുന്നറിയിപ്പിലാണ് പൊലീസ് ക്ലിയറൻസ് നിർബന്ധമാക്കിയത്. ഒരു വർഷമായി ക്ഷേത്രത്തിൽ തിരിവിശേഷം സഹായിയായിരുന്നയാളെയാണ് പൊലീസ് പിടിയികൂടിയത്. പക്ഷെ ഇയാളെ കുറിച്ച് ദേവസ്വം ബോർഡിന് യാതൊരു വിവരവും ഇല്ലായിരുന്നു. ഈ സാഹചര്യത്തിലാണ് ക്ഷേത്രജീവനക്കാരായ മുഴുവൻ പേരുടെയും വിവരങ്ങൾ ദേവസ്വം ശേഖരിക്കാൻ തീരുമാനിച്ചത്. 

ഗുരുവായൂർ ദേവസ്വത്തിൽ 500 ഓളം സ്ഥിരം ജീവനക്കാരും ആയിരത്തോളം താൽക്കാലിക ജീവനക്കാരും നിലവിലുണ്ട്. ഇവർക്കു പുറമേ പാരമ്പര്യ അവകാശികളുടെ സഹായികളായി നൂറോളം പേരും ജോലി ചെയ്യുന്നുണ്ട്. എല്ലാ ജീവനക്കാരും ആധാർ, ഫോട്ടോ, പൊലീസ് ക്ലിയറൻസ് എന്നിവ സെപ്റ്റംബർ 9 നുള്ളിൽ സമർപ്പിക്കണമെന്ന് ക്ഷേത്രം ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റർ സർക്കുലറിലൂടെ അറിയിക്കുകയായിരുന്നു. 

Exit mobile version