Site iconSite icon Janayugom Online

ഭീകരാക്രമണം; പൊലീസ് കോണ്‍സ്റ്റബിള്‍ കൊല്ലപ്പെട്ടു

ജമ്മുകശ്മീരില്‍ ശ്രീനഗറിലെ ഭീകരാക്രമണത്തില്‍ പൊലീസ് കോണ്‍സ്റ്റബിള്‍ കൊല്ലപ്പെട്ടു. കോണ്‍സ്റ്റബിള്‍ തൗഫീഖ് അഹമ്മദാണ് (29) കൊല്ലപ്പെട്ടത്. ശ്രീനഗര്‍ ബട്ടമാലൂ മേഖലയിലാണ് സംഭവം. ഞായറാഴ്ച രാത്രി എട്ടുമണിയോടെ എസ്ഡി കോളനിയിലെ വീടിന് സമീപത്തുനിന്നാണ് ഭീകരവാദികള്‍ നിരായുധനായ പൊലീസ് കോണ്‍സ്റ്റബിളിന് നേരെ വെടിയുതിര്‍ത്തത്. പൊലീസുകാരനെ എസ്എംഎച്ച്എസ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. പ്രദേശം പൂര്‍ണ്ണമായി അടച്ച് ഭീകരര്‍ക്കായി തെരച്ചില്‍ ശക്തമാക്കിയതായി പൊലീസ് അറിയിച്ചു.

Eng­lish sum­ma­ry; Ter­ror­ist attack; police con­sta­ble killed

You may also like this video;

Exit mobile version