Site iconSite icon Janayugom Online

ഡല്‍ഹി സേക്രഡ് ഹാര്‍ട്ട് ദേവാലയത്തില്‍ കുരുത്തോല പ്രദക്ഷിണത്തിന് അനുമതി നിഷേധിച്ച് പൊലീസ്

ഡല്‍ഹി സേക്രഡ് ഹാര്‍ട്ട് ദേവാലയത്തില്‍ കുരുത്തോല പ്രദക്ഷിണത്തിനുള്ള അനുമതി നിഷേധിച്ച് പൊലീസ്. സെന്റ് മേരീസ് പള്ളിയില്‍ നിന്ന് സേക്രഡ് ഹാര്‍ട്ട് ദേവാലയത്തിലേക്കായിരുന്നു പ്രദക്ഷിണം ഉദ്ദേശിച്ചിരുന്നത്. സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് അനുമതി നിഷേധിച്ചത്. പൊലീസ് നടപടിയില്‍ ഡല്‍ഹി അതിരൂപതയുടെ കാത്തലിക് അസോസിയേഷന്‍ അഗാതമായ വേദനയും നിരാശയും പ്രകടിപ്പിച്ചു. ഇന്ന് രാവിലെയാണ് പൊലീസ് ഇത്തരത്തില്‍ പ്രദക്ഷിണത്തിന് അനുമതി നിഷേധിച്ചത്.

Exit mobile version