Site iconSite icon Janayugom Online

സൗജന്യ ഭക്ഷ്യ കിറ്റ് തട്ടിയെടുത്ത കോൺഗ്രസ് നേതാവിനെതിരെ കേസെടുത്ത് പൊലീസ്

ചേർത്തലയിൽ സൗജന്യ ഭക്ഷ്യ കിറ്റ് തട്ടിയെടുത്ത കോൺഗ്രസ് നേതാവിനെതിരെ കേസെടുത്ത് പൊലീസ്. ചേർത്തല നഗരസഭയിലെ ഇരുപത്തിയഞ്ചാം വാർഡ് മെമ്പറായ കോൺഗ്രസ് നേതാവ് സാജുവിനെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. വഞ്ചന കുറ്റമടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് പൊലീസ് ഇയാൾക്കെതിരെ കേസെടുത്തത്. 2023 മുതൽ 44 തവണ ഭക്ഷ്യ കിറ്റ് അടിച്ചുമാറ്റി എന്നാണ് പൊലീസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയത്.

നഗരസഭയിൽപ്പെട്ട ഗുണഭോക്താക്കൾക്ക് സർക്കാരിൻ്റെ സൗജന്യ കിറ്റ് ലഭിക്കുന്നില്ല എന്ന നഗരസഭ സെക്രട്ടറിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ സെക്രട്ടറി നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് കണ്ടെത്തിയത്. തുടർന്ന് നഗരസഭ സെക്രട്ടറി തന്നെയാണ് പൊലീസിൽ പരാതി നൽകിയത്.

കോൺഗ്രസ് നേതൃത്വം വാർഡ് മെമ്പർക്കെതിരെ നടപടി സ്വീകരിക്കുന്നില്ലെന്നും തട്ടിപ്പുകൾ നടത്താൻ കൂട്ടുനിന്നെന്നും ആരോപിച്ച് പ്രതിഷേധമുയരുകയാണ്.

Exit mobile version