Site iconSite icon Janayugom Online

കാസർകോട് പൊലീസ് വാഹനം ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ച് അപകടം

കാസർകോട് പൊലീസ് ജീപ്പ് പോസ്റ്റില്‍ ഇടിച്ച് അപകടം. കാസർകോട് വിദ്യാനഗർ പൊലീസ് സ്‌റ്റേഷനിലെ ജീപ്പാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ വാഹനം പൂര്‍ണമായും കത്തി നശിച്ചു. ഇന്ന് പുലർച്ചെ നാലരയോടെയാണ് സംഭവം. വാഹനമോടിച്ച പൊലീസ് ഉദ്യോഗസ്ഥൻ ബിജുവിന് പരിക്കേറ്റു.

ഇന്നലെ രാത്രി നൈറ്റ് പട്രോളിംഗ് കഴിഞ്ഞ് മടങ്ങുകയായിരുന്ന എസ്ഐ പ്രശാന്തും സംഘവുമാണ് ജീപ്പിലുണ്ടായിരുന്നത്. ഫയർഫോഴ്സ് എത്തിയാണ് തീയണച്ചത്. വിദ്യാനഗർ — പാറക്കട്ട റോഡിൽ ഫാമിലി കോടതിക്ക് സമീപമാണ് അപകടം നടന്നത്. യാത്രക്കിടെ നിയന്ത്രണം നഷ്ടപ്പെട്ട ജീപ്പ് പോസ്റ്റിലിടിച്ച് മറിയുകയായിരുന്നു എന്നാണ് വിവരം.

Eng­lish Sum­ma­ry: police jeep burned after acci­dent at kasaragod
You may also like this video

Exit mobile version