Site icon Janayugom Online

എഐഎസ്എഫ് മാർച്ചിന് നേരെ പൊലീസ് ലാത്തിച്ചാര്‍ജ്

ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ പ്രതിഷേധവുമായി കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലേക്ക് എഐഎസ്എഫ് മാർച്ച് നടത്തി. പ്രവര്‍ത്തകര്‍ക്കുനേരെ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി. ഇത് സർവകലാശാലയാണ് സംഘപരിവാർ ശാലയല്ല എന്ന ബാനർ ഉയർത്തി ഗവര്‍ണര്‍ പങ്കെടുക്കുന്ന സെമിനാര്‍ വേദിയിലേക്ക് മാര്‍ച്ച് നടത്തിയ എഐഎസ്എഫ് പ്രവർത്തകരെ പൊലീസ് സംഘം തടയുകയും ലാത്തി പ്രയോഗിക്കുകയുമായിരുന്നു.

നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു. സംസ്ഥാന ജോയിന്റ് സെക്രട്ടറി ഷിനാഫ്, വൈസ് പ്രസിഡന്റ് ദർശിത്ത്, ടി ടി മീനുട്ടി, കെ എ അഖിലേഷ്, അതുൽ നന്ദൻ, വാസിൽ, അർഷാദ്, മിഥുൻ പോട്ടോക്കാരൻ, കെ എസ് അഭിരാം, അനന്ത ജിത്ത് എന്നിവർ നേതൃത്വം നൽകി. പ്രവർത്തകരെ പിന്നീട് അറസ്റ്റ് ചെയ്ത് തിരൂരങ്ങാടി സ്റ്റേഷനിലേക്ക് മാറ്റി.

ഗവര്‍ണര്‍ക്കെതിരെ എഐവൈഎഫ് പ്രതിഷേധം

തിരുവനന്തപുരം: ഭരണഘടനാ വിരുദ്ധനായ ഗവര്‍ണറെ പിന്‍വലിക്കുക, ജനാധിപത്യം സംരക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി എഐവൈഎഫ് പ്രതിഷേധം സംഘടിപ്പിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് എന്‍ അരുണും സെക്രട്ടറി ടി ടി ജിസ്‌മോനും അറിയിച്ചു. ഇന്ന് വൈകിട്ട് ആറ് മണിക്ക് തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തിലാണ് പ്രതിഷേധ പരിപാടി.

Eng­lish Sum­ma­ry: Police lathi charge on AISF march
You may also like this video

Exit mobile version