Site iconSite icon Janayugom Online

ഇ പി ജയരാജന്റെ പരാതിയില്‍ നേരിട്ട് കേസെടുക്കാനാവില്ലെന്ന് പൊലീസ്

എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ ബിജെപിയില്‍ ചേരുമെന്ന പ്രചരണം നടത്തിയതില്‍ ഗൂഢാലോചന ആരോപിച്ച് ഇപി നല്‍കിയ പരാതിയില്‍ നേരിട്ട് കേസെടുക്കാനാവില്ലെന്ന് പൊലീസ് കേസെടുക്കാനുള്ള മൊഴിയോ,സാഹചര്യമോ, തെളിവോ ഇല്ലെന്നും കോടതി നിര്‍ദ്ദേശ പ്രകാരമാണെങ്കില്‍ കേസെടുക്കാമെന്നും പൊലീസ് വ്യക്തമാക്കി.

സംസ്ഥാന പൊലീസ് മേധാവിക്ക് ഇപി ജയരാജന്‍ നല്‍കിയ പരാതി കഴക്കൂട്ടം അസി. കമ്മീഷണറാണ് അന്വേഷിച്ചത്. ഇപിയുടെയും മകന്റെയും മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. ബിജെപി കേരള പ്രഭാരി പ്രകാശ് ജവ്ദേക്കര്‍ കഴകൂട്ടത്തെ ഫ്ലാറ്റിലുണ്ടായിരുന്നത് കുറച്ച് സമയം മാത്രമായിരുന്നെന്നും പൊലീസ് വിലയിരുത്തി. അതേസമയം ഇനി കോടതി വഴി നീങ്ങുമെന്ന് ഇ.പി ജയരാജന്‍ പ്രതികരിച്ചു. താൻ അയച്ച വക്കീൽ നോട്ടീസിന് ഇതുവരെ സുധാകരനും ശോഭയും മറുപടി നൽകിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു

Eng­lish Summary:
Police said that a case can­not be filed direct­ly on EP Jayara­jan’s complaint

You may also like this video:

Exit mobile version