Site iconSite icon Janayugom Online

നെയ്യാര്‍ ഡാമില്‍ നിന്ന് കാണാതായ വയോധിക കൊല്ലപ്പെടും മുമ്പ് ക്രൂര പീഡനത്തിനിരയായതായി പൊലീസ്

നെയ്യാർഡാമിൽ നിന്ന് കാണാതായ വയോധിക കൊല്ലപ്പെടും മുമ്പ് ക്രൂര പീഡനത്തിനിരയായതായി പോലീസ്. ശരീരത്തിന്റെ പല ഭാഗത്തും മുറിവുകൾ കണ്ടെത്തി. സംഭവത്തിൽ കന്യാകുമാരി സ്വദേശി ലിബിൻ രാജിനെ പൊലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.നെയ്യാർഡാമിൽനിന്ന് പള്ളിയിലേക്ക് പോയ 60‑കാരിയാണ് ക്രൂരപീഡനത്തിനിരയായി കൊല്ലപ്പെട്ടത്.

ജൂലായ് ഒന്നുമുതൽ ഇവരെ കാണാതായെന്ന് ചൂണ്ടിക്കാട്ടി നെയ്യാർഡാം പോലീസിൽ പരാതി ലഭിച്ചിരുന്നു. തുടർന്ന് തിരുനെൽവേലിയിലെ ആളൊഴിഞ്ഞ പറമ്പിലാണ് സമീപവാസികൾ മൃതദേഹം കണ്ടത്. നെയ്യാർഡാം എസ്‌ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് നടത്തിയ പരിശോധനയിൽ വയോധികയുടെ മൃതദേഹമാണെന്നു തിരിച്ചറിഞ്ഞു. കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോസ്റ്റ്മോർട്ടത്തിൽ തെളിയുകയായിരുന്നു.

സിസിടിവി പരിശോധിച്ചതിലാണ് തിരുനെൽവേലി സ്വദേശിയിലേക്ക് പൊലിസ് എത്തുന്നത്. വയോധികയുടെ കൈയിൽ ഉണ്ടായിരുന്ന ബാഗിലെ രേഖകൾ പ്രതി തന്നെയാണ് പൊലീസിനെ ഏൽപ്പിച്ചത്. തുടർന്നാണ് ഇവർ നെയ്യാർഡാം സ്വദേശിയാണെന്ന് മനസ്സിലായത്. പള്ളിയിലേക്ക് പോയിരുന്ന വയോധികയുമായി ലിബിൻ രാജ് സൗഹൃദം സ്ഥാപിച്ചിരുന്നു. മറ്റൊരു സ്ഥലത്ത് കൊണ്ടിറക്കാമെന്ന് പറഞ്ഞ് ബൈക്കിൽ ഇവരെ കൊണ്ടുപോകുകയായിരുന്നു. തുടർന്ന് ക്രൂര പീഡനത്തിനിരയാക്കി കൊലപ്പെടുത്തിയതായാണ് വിവരം. പലപേരുകളിലായിരുന്നു ലിബിൻ രാജ് അറിയപ്പെടുന്നിരുന്നത്. ക്രിമിനൽ പശ്ചാത്തലമുള്ളയാളാണ് ലിബിൻ രാജ് എന്ന് പൊലീസ് പറയുന്നു. 

Exit mobile version