Site iconSite icon Janayugom Online

ഷൈൻ ടോം ചാക്കോയെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കാൻ പൊലീസ്

നടൻ ഷൈൻ ടോം ചാക്കോയെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കും. രാസ ലഹരിയും നിരോധിത ലഹരിയും ഉപയോഗിക്കില്ലെന്നും ലഹരി കച്ചവടക്കാരുമായി തനിക്ക് ബന്ധമില്ലെന്നും ഷൈൻ പൊലീസിന് മൊഴി നൽകി. ഇക്കാര്യങ്ങളിലെല്ലാം ഒരു വ്യക്തത വരുത്താനാണ് വൈദ്യപരിശോധന. ചോദ്യം ചെയ്യലിലുള്ള സ്വാഭാവിക നടപടി മാത്രമാണിതെന്നും പൊലീസ് വ്യക്തമാക്കി. സെൻട്രൽ എ.സി.പി സി.ജയകുമാർ, നാർക്കോട്ടിക് എ.സി.പി കെ. എ അബ്ദുൽസലാം എന്നിവരുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യൽ. 

Exit mobile version