Site icon Janayugom Online

ഹരിയാനയില്‍ കര്‍ഷകര്‍ക്ക് നേരെ വീണ്ടും പൊലീസ് അതിക്രമം

ഹരിയാനയില്‍ കര്‍ഷകര്‍ക്ക് നേരെ വീണ്ടും പൊലീസ് അക്രമം. നെല്ല് സംഭരണം വൈകുന്നതില്‍ പ്രതിഷേധിച്ച് ചാന്ദിനി മന്ദിര്‍ ടോള്‍ പ്ലാസയില്‍ പ്രതിഷേധിച്ച കര്‍ഷകര്‍ക്ക് നേരെയാണ് പൊലീസ് ലാത്തി ചാര്‍ജ് നടത്തി. സംഭവത്തില്‍ പ്രതിഷേധക്കാര്‍ക്ക് പരിക്കേറ്റു. ട്രാക്ടറിലെത്തിയ പ്രതിഷേധക്കാരെ വളഞ്ഞിട്ടു തല്ലുന്ന പൊലീസിന്റെ ദൃശ്യങ്ങള്‍ മാധ്യമങ്ങളിലൂടെ പുറത്തുവന്നിരിക്കുന്നത്. 

അതേസമയം, കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെയുള്ള കര്‍ഷകരുടെ പ്രക്ഷോഭം ഹരിയാനയില്‍ ശക്തമായി തുടരുകയാണ്. മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഘട്ടറിന്റെ വസതിയിലേക്ക് ആയിരത്തോളം കര്‍ഷകരാണ് പ്രതിഷേധവുമായെത്തിയത്. കര്‍ഷകരെ പിരിച്ചുവിടാനായി പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. 

ENGLISH SUMMARY:Police vio­lence against farm­ers in Haryana again
You may also like this video

Exit mobile version