ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ രണ്ട് മണ്ഡലങ്ങളിൽ മത്സരിക്കുന്ന വിവരം വയനാട്ടിലെ ജനങ്ങളോട് രാഹുൽ ഗാന്ധി പറയാതിരുന്നത് തെറ്റായിപ്പോയെന്ന് സിപിഐ ദേശീയ എക്സിക്യുട്ടീവ് കമ്മിറ്റിയംഗവും വയനാട്ടിലെ ഇടതുമുന്നണി സ്ഥാനാർത്ഥിയുമായിരുന്ന ആനി രാജ.
രാഹുൽ ഗാന്ധി വയനാട്ടിലെ ജനങ്ങളെ വഞ്ചിക്കുകയായിരുന്നു. ഭരണഘടന അനുശാസിക്കുന്നതിനാൽ രാഹുൽ ഗാന്ധി രണ്ട് മണ്ഡലങ്ങളിൽ മത്സരിച്ചതിൽ തെറ്റില്ല. എന്നാല്‍ അക്കാര്യം മുൻകൂട്ടി വയനാട്ടിലെ ജനങ്ങളോട് പറയാത്തത് മാത്രമാണ് തെറ്റ്. വയനാട്ടിൽ വീണ്ടും താന്‍ മത്സരിക്കുമോ എന്നത് പാർട്ടിയാണ് തീരുമാനിക്കേണ്ടത്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വയനാട്ടിലേറ്റ തോൽവി പാർട്ടി വിലയിരുത്തുന്നതേയുള്ളുവെന്നും അവർ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
English Summary:Political fraud by Rahul Gandhi: Annie Raja
You may also like this video