23 January 2026, Friday

Related news

January 23, 2026
January 13, 2026
December 23, 2025
December 16, 2025
December 15, 2025
December 12, 2025
December 11, 2025
December 10, 2025
November 21, 2025
November 19, 2025

രാഹുൽ ഗാന്ധിയുടേത് രാഷ്ട്രീയ വഞ്ചന: ആനി രാജ

Janayugom Webdesk
കോഴിക്കോട്
June 8, 2024 10:12 pm

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ രണ്ട് മണ്ഡലങ്ങളിൽ മത്സരിക്കുന്ന വിവരം വയനാട്ടിലെ ജനങ്ങളോട് രാഹുൽ ഗാന്ധി പറയാതിരുന്നത് തെറ്റായിപ്പോയെന്ന് സിപിഐ ദേശീയ എക്സിക്യുട്ടീവ് കമ്മിറ്റിയംഗവും വയനാട്ടിലെ ഇടതുമുന്നണി സ്ഥാനാർത്ഥിയുമായിരുന്ന ആനി രാജ. 

രാഹുൽ ഗാന്ധി വയനാട്ടിലെ ജനങ്ങളെ വഞ്ചിക്കുകയായിരുന്നു. ഭരണഘടന അനുശാസിക്കുന്നതിനാൽ രാഹുൽ ഗാന്ധി രണ്ട് മണ്ഡലങ്ങളിൽ മത്സരിച്ചതിൽ തെറ്റില്ല. എന്നാല്‍ അക്കാര്യം മുൻകൂട്ടി വയനാട്ടിലെ ജനങ്ങളോട് പറയാത്തത് മാത്രമാണ് തെറ്റ്. വയനാട്ടിൽ വീണ്ടും താന്‍ മത്സരിക്കുമോ എന്നത് പാർട്ടിയാണ് തീരുമാനിക്കേണ്ടത്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വയനാട്ടിലേറ്റ തോൽവി പാർട്ടി വിലയിരുത്തുന്നതേയുള്ളുവെന്നും അവർ മാധ്യമപ്രവർത്തകരോട് പറഞ്ഞു. 

Eng­lish Summary:Political fraud by Rahul Gand­hi: Annie Raja
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.