Site iconSite icon Janayugom Online

രാഷ്‌ട്രീയ നേതാക്കൾ 75 കഴിഞ്ഞാൽ വിരമിക്കണം; മോഡിയെ ഉന്നമിട്ട് ആർ എസ് എസ് മേധാവി മോഹൻ ഭാഗവത്

രാഷ്‌ട്രീയ നേതാക്കൾ 75 കഴിഞ്ഞാൽ വിരമിക്കണമെന്നും മറ്റുള്ളവർക്ക് വഴിമാറണമെന്നും ആർ എസ് എസ് മേധാവി മോഹൻ ഭാഗവത്. ആർ എസ് എസ് മേധാവിയുടെ പരാമർശം നരേന്ദ്രമോഡിയെ ലക്ഷ്യമിട്ടാണാണെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. സെപ്റ്റംബറിൽ മോഡിക്ക് 75 വയസ് പൂർത്തിയാകും.
അന്തരിച്ച ആർ‌എസ്‌എസ് നേതാവ് മോറോപന്ത് പിംഗ്ലെയുടെ പുസ്തക പ്രകാശന ചടങ്ങിൽ സംസാരിക്കവേ ആയിരുന്നു മോഹൻ ഭാഗവതിന്റെ പ്രായപരിധി സംബന്ധിച്ച പരാമർശം.

എൽ കെ അഡ്വാനി, മുരളി മനോഹർ ജോഷി, ജസ്വന്ത് സിങ് തുടങ്ങിയ നേതാക്കളെയെല്ലാം 75 വയസ് തികഞ്ഞപ്പോൾ മോഡി വിരമിക്കാൻ നിർബന്ധിച്ചു. ഇപ്പോൾ അദ്ദേഹം അതേ നിയമം തനിക്കും ബാധകമാക്കുമോ എന്ന് നോക്കാമെന്ന് ശിവസേന ഉദ്ധവ് താക്കറെ വിഭാഗം നേതാവ് സഞ്ജയ് റാവു പറഞ്ഞു.

Exit mobile version