Site icon Janayugom Online

പശ്ചിമബംഗാളില്‍ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് പോളിംങ് തുടങ്ങി ;തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ ആക്രമണം

പശ്ചിമ ബംഗാളില്‍ തദ്ദേശ തെരഞ്ഞെടുപ്പ് പോളിംങ് തുടങ്ങി. സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതിനിടെയാണ് ഇവിട തെരഞെടുപ്പ് നടക്കുന്നത്. അക്രമസംഭവങ്ങളില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടു.തൃണമൂല്‍ ആക്രമണത്തില്‍ പരിക്കേറ്റ ഇടതുമുന്നണി പ്രവര്‍ത്തകരന്‍ രജിബുള്‍ഹബ്, രണ്ടു കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഒരോ തൃണമൂല്‍ കോണ്‍ഗ്രസ്, ബിജെപി പ്രവര്‍ത്തകരുമാണ് കൊല്ലപ്പെട്ടത്.

മുമ്പ് നടന്ന ആക്രമണത്തില്‍ പരിക്കേററ്റ് ആശുപത്രിയിലായിരുന്ന രണ്ടുപേരും മരണമടഞ്ഞു.തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം 24 പേരാണ് ബംഗാളില്‍ കൊല്ലപ്പെട്ടത്.വെള്ളിയാഴ്ച കൂച്ച് ബീഹാര്‍ ജില്ലയില്‍ തൃണമൂല്‍-ബിജെപി പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ നാല് ബിജെപി പ്രവര്‍ത്തകര്‍ക്ക് വെടിയേറ്റു.സമാധാനപരവും നീതിപൂര്‍വവുമായി തെരഞ്ഞെടുപ്പ് നടക്കുമെന്ന പ്രതീക്ഷകള്‍ ആസ്ഥാനത്താക്കുന്ന ആക്രമണങ്ങളാണ് തൃണമൂല്‍ അഴിച്ചു വീടുന്നത്. 

Eng­lish Summary: 

Polling for local gov­ern­ment elec­tions has start­ed in West Ben­gal; attack led by Tri­namool Congress

You may also like this video:

Exit mobile version