Site iconSite icon Janayugom Online

രാജ്യത്ത് ബഹുഭാര്യത്വം കുറയുന്നു

രാജ്യത്ത് ഒന്നിലധികം സമൂഹങ്ങൾക്കിടയിൽ ബഹുഭാര്യത്വം വ്യാപകമാണെങ്കിലും എണ്ണം കുറയുന്നതായി രേഖകൾ. ഹിന്ദുക്കളിലും 1.3 ശതമാനവും മുസ്‍ലിങ്ങളിൽ 1.9 ശതമാനവും മറ്റ് മതവിഭാഗങ്ങളിൽ 1.6 ശതമാനവും ബഹുഭാര്യത്വം നിലനില്ക്കുന്നു. മുംബൈ ആസ്ഥാനമായ ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോപ്പുലേഷൻ സ്റ്റഡീസ് കഴിഞ്ഞ 15 വർഷത്തെ എൻഎഫ്എച്ച്എസ് ഡാറ്റ വിശകലനം ചെയ്താണ് ഈ കണ്ടെത്തലുകൾ നടത്തിയത്.

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലാണ് ഈ ആചാരം കൂടുതലുള്ളത്. മേഘാലയയിൽ 6.1 ശതമാനവും ത്രിപുരയിൽ രണ്ട് ശതമാനവുമാണ്. ബിഹാർ, ഝാർഖണ്ഡ്, പശ്ചിമ ബംഗാൾ, ഒഡിഷ തുടങ്ങിയ സംസ്ഥാനങ്ങളിലും ബഹുഭാര്യത്വം കൂടുതലാണ്.

എങ്കിലും ദേശീയതലത്തിൽ ഒന്നിലധികം വിവാഹങ്ങൾ 2005-06 മുതൽ 2019–20 വരെയുള്ള കാലയളവിൽ 1.9 ൽ നിന്ന് 1.4 ശതമാനമായി കുറഞ്ഞു. തമിഴ്‌നാട്, തെലങ്കാന, ആന്ധ്രാപ്രദേശ്, ഛത്തീസ്ഗഡ് ഒഴികെയുള്ള സംസ്ഥാനങ്ങളില്‍ ഹിന്ദുക്കളെക്കാൾ മുസ്‍ലിങ്ങൾക്കിടയിലാണ് ബഹുഭാര്യത്വം കൂടുതലുള്ളത്.

Eng­lish summary;Polygamy is declin­ing in the country

You may also like this video;

Exit mobile version