കനത്തമഴയില്‍ തിരുവനന്തപുരത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ പൊന്മുടി പൂർണ്ണമായും ഒറ്റപ്പെട്ടു. ഇന്നലെ രാത്രി പെയ്ത കനത്ത മഴയിലാണ് പൊന്മുടി ഒറ്റപ്പെട്ടത്. ശക്തമായ മഴയില്‍ 12 — മത്തെ വളവിലെ റോഡ് പൂർണമായും തകർന്നു. 12 മത്തെ വളവിന് മുകളിലേക്ക് വാഹനങ്ങൾക്ക് കടന്നു പോകാനാവില്ല. ഇന്നലെ ഉച്ചയ്ക്ക് ശേഷം പെയ്ത മഴയിലാണ് റോഡ് പൂർണമായി തകർന്നത്. നേരത്തെ ഇടിഞ്ഞതിന്റെ ബാക്കിയുള്ള റോഡാണ് ഇടിഞ്ഞ് വീണത്. റോഡ് തകര്‍ന്നതിനാല്‍ ഇവിടേയ്ക്കുള്ള യാത്ര പൂര്‍ണമായും ഒഴിവാക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചു.
English Summary: Ponmudi stranded due to heavy rains: Travel should be avoided, vehicles will not be allowed through
You may also like this video