മണ്ഡലകാലം തുടങ്ങിയിട്ടും പൂജാസാധനങ്ങൾ വിൽക്കുന്ന കടകൾ ഇത്തവണ സജീവമായില്ല. മുമ്പെല്ലാം മണ്ഡലകാലം തുടങ്ങുമ്പോള്‍ തന്നെ അയ്യപ്പഭക്തന്‍മാര്‍ ധരിക്കുന്ന മാലയ്ക്കും മുണ്ടിനുമായി നിരവധി പേര്‍ എത്തുമായിരുന്നെന്ന് തളിക്ഷേത്ര പരിസരത്തെ കച്ചവടക്കാര്‍ പറയുന്നു. മണ്ഡല കാലത്ത് വലിയ തോതിലുള്ള കച്ചവടമാണ് പൂജാ സ്റ്റോറുകളില്‍ ഉണ്ടാവാറുള്ളത്. മുമ്പെല്ലാം നൂറില്‍ പരം മാലകള്‍ വിറ്റിരുന്ന കടകളില്‍ കുറച്ചുകാലമായി പത്തെണ്ണം പോലും തികച്ചും വില്‍ക്കാനാവാത്ത സ്ഥിതിയാണുള്ളതെന്ന് കച്ചവടക്കാര്‍ പറയുന്നു. കഴിഞ്ഞ രണ്ടു വര്‍ഷക്കാലം കോവിഡ് പശ്ചാത്തലത്തില്‍ ശബരിമല ദര്‍ശനത്തിന് നിയന്ത്രണമേര്പ്പെടുത്തിയിരുന്