14 April 2025, Monday
KSFE Galaxy Chits Banner 2

മണ്ഡലകാലം തുടങ്ങി : സജീവമാകാതെ പൂജാസ്റ്റോര്‍

കോഴിക്കോട് ബ്യൂറോ
കോഴിക്കോട്:
November 17, 2021 4:53 pm

മണ്ഡലകാലം തുടങ്ങിയിട്ടും പൂജാസാധനങ്ങൾ വിൽക്കുന്ന കടകൾ ഇത്തവണ സജീവമായില്ല. മുമ്പെല്ലാം മണ്ഡലകാലം തുടങ്ങുമ്പോള്‍ തന്നെ അയ്യപ്പഭക്തന്‍മാര്‍ ധരിക്കുന്ന മാലയ്ക്കും മുണ്ടിനുമായി നിരവധി പേര്‍ എത്തുമായിരുന്നെന്ന് തളിക്ഷേത്ര പരിസരത്തെ കച്ചവടക്കാര്‍ പറയുന്നു. മണ്ഡല കാലത്ത് വലിയ തോതിലുള്ള കച്ചവടമാണ് പൂജാ സ്റ്റോറുകളില്‍ ഉണ്ടാവാറുള്ളത്. മുമ്പെല്ലാം നൂറില്‍ പരം മാലകള്‍ വിറ്റിരുന്ന കടകളില്‍ കുറച്ചുകാലമായി പത്തെണ്ണം പോലും തികച്ചും വില്‍ക്കാനാവാത്ത സ്ഥിതിയാണുള്ളതെന്ന് കച്ചവടക്കാര്‍ പറയുന്നു. കഴിഞ്ഞ രണ്ടു വര്‍ഷക്കാലം കോവിഡ് പശ്ചാത്തലത്തില്‍ ശബരിമല ദര്‍ശനത്തിന് നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നു. ഇത്തവണ സ്ഥിതി മെച്ചമാകുമെന്നായിരുന്നു കച്ചവടക്കാരുടെ പ്രതീക്ഷ. എന്നാല്‍ കോവിഡ് ഇളവുകള്‍ ലഭിക്കുകയും ശബരിമല ദര്‍ശനത്തിന് അനുമതി ലഭിക്കുകയും ചെയ്തിട്ടും അയ്യപ്പഭക്തന്‍മാരുടെ എണ്ണം കുറവായത് നിരവധി കച്ചവടക്കാരെയാണ് പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. എടുത്ത സ്റ്റോക്ക് പോലും കെട്ടഴിക്കാത്ത നിലയിലാണുള്ളതെന്ന് കച്ചവടക്കാര്‍ പറയുന്നു. ഇതേ സമയം വരും ദിവസങ്ങളില്‍ സ്ഥിതി മെച്ചപ്പെടുമെന്ന പ്രതീക്ഷയിലാണ് ഇവരെല്ലാവരും.

TOP NEWS

April 14, 2025
April 14, 2025
April 14, 2025
April 13, 2025
April 12, 2025
April 12, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.