Site iconSite icon Janayugom Online

റിസർവ് ബാങ്ക് ഡെപ്യൂട്ടി ഗവർണറായി പൂനം ഗുപ്തയെ നിയമിച്ചു

പൂനം ഗുപ്തയെ റിസർവ് ബാങ്ക് ഡെപ്യൂട്ടി ഗവർണറായി നിയമിച്ചു. നാഷണൽ കൗൺസിൽ ഓഫ് അപ്ലൈഡ് എക്കണോമിക് റിസർച്ച് ഡയറക്ടർ ജനറലായി പ്രവർത്തിക്കുകയായിരുന്നു. ജനുവരിയിൽ മൈക്കൽ പത്ര സ്ഥാനമൊഴിഞ്ഞ സാഹചര്യത്തിലാണ് ആർബിഐയുടെ ഡെപ്യൂട്ടി ഗവർണർ സ്ഥാനത്തേക്ക് പൂനം ഗുപ്ത എത്തുന്നത്. നേരത്തെ പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക കൗൺസിലിലും അംഗമായ പൂനം പതിനാറാം ധനകാര്യ കമ്മീഷന്റെ ഉപദേശക കൗൺസിൽ കൺവീനറും ആണ്.

Exit mobile version