Site iconSite icon Janayugom Online

മാര്‍പാപ്പയുടെ വിയോഗം : സര്‍ക്കാര്‍ വാര്‍ഷികാഘോഷത്തിലെ കലാപരിപാടികള്‍ മാറ്റിവെച്ചു

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വിയോഗത്തെ തുടര്‍ന്നുള്ള ഔദ്യോഗിക ദുഖാചരണത്തിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ വാര്‍ഷികാഘോഷത്തില്‍ ഇന്നും, നാളെയും നടത്താനിരുന്ന വയനാട്, കാസര്‍ഗോഡ് ജില്ലകളിലെ കലാപരിപാടികള്‍ മാറ്റിവെച്ചു. ഇന്നത്തെ വയനാട്ടിലെ പ്രദര്‍ശന ഉദ്ഘ്ടാന പരിപാടിയും മാറ്റിവെച്ചു

മാർപാപ്പയുടെ വിയോഗത്തിൽ രാജ്യത്ത് മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിരുന്നു. ഇന്നും നാളെയും സംസ്കാര ദിനത്തിലുമാണ് ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുള്ളത്. ദേശീയപതാക പകുതി താഴ്ത്തിക്കെട്ടും. ഔദ്യോഗിക ആഘോഷ പരിപാടികൾ എല്ലാം ഒഴിവാക്കിയിട്ടുണ്ട്.ഇന്ത്യൻ സമയം തിങ്കളാഴ്ച രാവിലെ 11.05 നാണ് മാർപാപ്പ വിടവാങ്ങിയത്. 

Exit mobile version