Site iconSite icon Janayugom Online

ജനസംഖ്യാ നിയന്ത്രണം: കേന്ദ്രസര്‍ക്കാരിന് സുപ്രീം കോടതി നോട്ടീസ്

ജനസംഖ്യാ നിയന്ത്രണത്തിന് പുതിയ മാര്‍ഗനിര്‍ദ്ദേങ്ങള്‍ പുറപ്പെടുവിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ കേന്ദ്രത്തിന് സുപ്രീം കോടതി നോട്ടീസ്. വിഷയവുമായി ബന്ധപ്പെട്ടുള്ള മറ്റു ഹര്‍ജികളിലും സര്‍ക്കാര്‍ വിശദീകരണം അറിയിക്കണമെന്ന് ജസ്റ്റിസുമാരായ കെ എം ജോസഫ്, ഹൃഷികേശ് റോയ് എന്നിവരുടെ ബെഞ്ച് നിര്‍ദ്ദേശം നല്‍കി.

ജനസംഖ്യാ നിയന്ത്രണം ഫലപ്രദമായി ലഘൂകരിക്കുന്നതിന് നിയമങ്ങളും നിയന്ത്രണങ്ങളും മാർഗനിർദ്ദേശങ്ങളും രൂപീകരിക്കാൻ കേന്ദ്രത്തിന് നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് അഖില ഭാരതീയ സന്ത് സമിതി ജനറൽ സെക്രട്ടറി ദണ്ഡി സ്വാമി ജിതേന്ദ്രാനന്ദ് സരസ്വതിയാണ് ഹര്‍ജി സമര്‍പ്പിച്ചത്.

അമിത ജനസംഖ്യയെക്കുറിച്ച് ബോധവല്ക്കരണം നടത്തുന്നതിനും പോളിയോ വാക്സിനുകൾക്കൊപ്പം ഇഡബ്ല്യുഎസ്, ബിപിഎല്‍ കുടുംബങ്ങൾക്ക് ഗർഭനിരോധന ഗുളികകൾ, കോണ്ടം, വാക്സിനുകൾ തുടങ്ങിയവ വിതരണം ചെയ്യുന്നതിനും എല്ലാ മാസത്തെയും ആദ്യ ഞായറാഴ്ച ‘ആരോഗ്യ ദിനം’ ആയി പ്രഖ്യാപിക്കാൻ സർക്കാരിന് നിർദ്ദേശം നൽകണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം. 

Eng­lish Summary:Population Con­trol: Supreme Court Notice to Cen­tral Govt
You may also like this video

Exit mobile version