മുള്ളന്‍പന്നിയുടെ ആക്രമണത്തില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയ്ക്ക് പരിക്ക്. കൂത്തുപറമ്പ് കണ്ടേരി സ്വദേശി മുഹമ്മദ് ശാദിലിനാണ് പരിക്കേറ്റത്. കുട്ടിയുടെ ശരീരത്തില്‍ പന്ത്രണ്ട് മുള്ളുകള്‍ തറച്ചുകയറിയെന്നാണ് വിവരം. ഇന്ന് രാവിലെ അഞ്ചരയോടെ സ്‌കൂട്ടറില്‍ മദ്രസയിലേക്ക് പോയതായിരുന്നു മുഹമ്മദ് ശാദില്‍. ഈ സമയം
റോഡിന് കുറുകേ ചാടിയ മുള്ളന്‍പന്നി ആക്രമിക്കുകയായിരുന്നു. സ്‌കൂട്ടര്‍ ഉപേക്ഷിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് കുട്ടി ആക്രമിക്കപ്പെട്ടതും പരിക്കേറ്റതും. കയ്യില്‍കൊണ്ട മുള്ളുകളില്‍ ചിലത് തുളഞ്ഞ് കൈയ്യുടെ മറുവശത്ത് എത്തിയിരുന്നു. തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിദ്യാര്‍ത്ഥിയുടെ കയ്യില്‍നിന്ന് മുള്ളുകള്‍ നീക്കംചെയ്തു.
മുള്ളൻപന്നിയുടെ ആക്രമണം; പ്ലസ് വൺ വിദ്യാർത്ഥിയ്ക്ക് പരിക്ക്

