കോവിഡാനന്തര രോഗങ്ങൾ സംസ്ഥാനത്ത് മാരകമാകുന്നു. കോവിഡ് ബാധിച്ച ശേഷം സുഖം പ്രാപിച്ചാലും കൂടുതൽ പേരും നിരവധി ആരോഗ്യ പ്രശ്നങ്ങളെ നേരിടുകയാണ്.
ഹൃദ്രോഗങ്ങള്‍, വൃക്ക രോഗങ്ങള്‍, മസ്തിഷ്‌കാഘാതം എന്നിവ വൈറസ് ബാധിച്ചതിന് ശേഷം ഉണ്ടാകാവുന്ന ചില രോഗങ്ങളാണ്. ഇതു കൂടാതെ കോവിഡ് ബാധിച്ച ആളുകള്‍ക് രക്തം കട്ടപിടിക്കല്‍, തുടങ്ങിയ അസുഖവും വരാനുള്ള സാധ്യത കൂടുതലാണ്. ദീർഘ നാളത്തെ കോവിഡ് ആളുകളെ ഗുരുതരമായ രോഗാവസ്ഥയിലേക്കും മരണത്തിലേക്കും നയിച്ചേക്കാം.
രക്തക്കുഴലുകള്‍, കാര്‍ഡിയോ-റെസ്പിറേറ്ററി സിസ്റ്റം, ന്യൂറോളജിക്കല്‍ സിസ്റ്റം എന്നിവയെ ബാധിക്കുന്ന സങ്കീര്‍ണതകള്‍ മരണത്തിന് കാരണമാകാമെന്ന് ചില പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട് . ശ്വാസകോശ സംബന്ധമായ അസുഖമായ കോവിഡ് ശരീരത്തിന്റെ മറ്റ് ഭാഗങ്ങളെ എങ്ങനെ ബാധിക്കുമെന്നതിനെക്കുറിച്ചും വിദഗ്ധർ പറയുന്നു . രക്തം കട്ടപിടിക്കുന്നതും രക്തക്കുഴലുകളുടെ വീക്കം വര്‍ധിക്കുന്നതും പെട്ടെന്നുള്ള ഹൃദയസ്തംഭനത്തിനും പക്ഷാഘാതത്തിനും കാരണമാകുമെന്ന്’ ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. കരള്‍ സംബന്ധമായ തകരാറുകള്‍, ശ്വാസോച്ഛ്വാസ പ്രശ്‌നങ്ങള്‍, ഹൃദയാഘാതം എന്നിവയാണ് കോവിഡിനെ അതിജീവിച്ചവരുടെ മരണത്തിന് കാരണമായേക്കാവുന്ന ചില രോഗങ്ങള്‍. ഇതിനെ പ്രതിരോധിക്കാൻ കോവിഡിന് ശേഷം ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം പതിവായി പരിശോധനകള്‍ നടത്തണമെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. കോവിഡിനു ശേഷം കുട്ടികളിൽ പലതരം രോഗാവസ്ഥകൾ റിപ്പോർട്ടു ചെയ്യുന്നുണ്ട് . കോവിഡ് വന്ന ചില കുട്ടികളിൽ മൾട്ടി സിസ്റ്റം ഇൻഫ്ലമേറ്ററി സിൻഡ്രം ഇൻ ചിൽഡ്രൻ (മിസ്ക്) എന്ന അവസ്ഥയും ഉണ്ടാകുന്നുണ്ട്. ഹൃദയം, ശ്വാസകോശം, രക്തക്കുഴലുകൾ, വൃക്കകൾ, ദഹനവ്യവസ്ഥ, തലച്ചോറ്, ത്വക്ക്, കണ്ണ് ഇവയിലൊക്കെ നീർക്കെട്ട് രൂപപ്പെടുന്ന അവസ്ഥയുമുണ്ടെന്നാണ് ആരോഗ്യ വിദഗ്ധരുടെ കണ്ടെത്തൽ .
English summary; Post-covid diseases are becoming fatal in the state
you may also like this video: