തപാൽ വോട്ടെണ്ണൽ തുടങ്ങിയപ്പോൾ ആദ്യ ഫല സൂചനകൾ എൽഡിഎഫിനൊപ്പം. കൊച്ചി, തിരുവനന്തപുരം, കണ്ണൂർ, കോഴിക്കോട്, കൊല്ലം, തൃശൂർ കോർപറേഷനുകളിൽ ആണ് എൽഡിഎഫിന് മുൻതൂക്കം. വടകര ഉള്‍പ്പെടെയുള്ള ചില സ്ഥലങ്ങളിൽ ഉദ്യോഗസ്ഥർ എത്താൻ വൈകിയതിനെ തുടർന്ന് വോട്ടാണെൽ താമസിച്ചാണ് തുടങ്ങിയത്.
സംസ്ഥാനത്ത് ആകെ 244 വോട്ടെണ്ണൽ കേന്ദ്രങ്ങളാണ് സജ്ജീകരിച്ചിട്ടുള്ളത്. തദ്ദേശ തെരഞ്ഞെടുപ്പിൽ ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളുടെ വോട്ടെണ്ണൽ ഒരേസമയം ഒരു മേശയിൽ നടക്കും. ഒരേ ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിന്റെ കൺട്രോൾ യൂണിറ്റിലാണ് 3 ഫലങ്ങളും.

