Site icon Janayugom Online

‘കൊടിക്കുന്നിലിന്റെ തറവാട്ട് സ്വത്തല്ല ഡിസിസി അധ്യക്ഷ പദം’; എംപിക്കെതിരെ കൊല്ലത്ത് പോസ്റ്റര്‍

കോണ്‍ഗ്രസ് നേതാവും മാവേലിക്കര എംപിയുമായ കൊടിക്കുന്നില്‍ സുരേഷിനെതിരെ കൊല്ലം നഗരത്തില്‍ പോസ്റ്റര്‍ പ്രതിഷേധം. ഡിസിസി അധ്യക്ഷ നിര്‍ണയത്തില്‍ നടത്തിയ ഇടപെടലുകളുടെ പേരിലാണ് സുരേഷ് എംപിക്കെതിരെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്ത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ രാജേന്ദ്ര പ്രസാദിനെ ഡിസിസി അധ്യക്ഷനാക്കാന്‍ കൊടിക്കുന്നില്‍ ചരടുവലിക്കുന്നുവെന്ന വാര്‍ത്തകള്‍ വന്നതിനു പിന്നാലെയാണ് വ്യാപക പ്രതിഷേധം.

അധ്യക്ഷ പദം കൊടിക്കുന്നിലിന് പിരിയ്ക്കാൻ തീറെഴുതാൻ തറവാട് സ്വത്തല്ലന്നും കോൺഗ്രസിന്റെ പേരിൽ തടിച്ചുകൊഴുത്ത പോത്തൻകോടുകാരന് ഡിസിസി പ്രസിഡന്റിനെ തീരുമാനിക്കാൻ എന്ത് കാര്യമെന്നും പോസ്റ്ററിൽ പറയുന്നു. സിറ്റി മണിയന്റെ കുണ്ടന്നൂർ പണി കൊല്ലത്ത് വേണ്ട എന്നും പരിഹാസമുണ്ട്രാജേന്ദ്ര പ്രസാദ് പടുകിഴവനാണെന്ന പരിഹാസവും പോസ്റ്ററിലുണ്ട്. കഴിഞ്ഞ ദിവസം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ കോട്ടയത്തും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

ഉമ്മൻചാണ്ടി കോൺഗ്രസിന്റെ അന്തകനോ എന്നായിരുന്നു പോസ്റ്ററിൽ ചോദിച്ചത്. കോട്ടയം ജില്ലാ കമ്മറ്റി ഓഫിസിനു മുന്നിലും നഗരത്തിലുമായാണ് പോസ്റ്റർ പതിപ്പിച്ചിട്ടുള്ളത്. സേവ് കോൺഗ്രസിന്റെ പേരിലാണ് പോസ്റ്റര്‍. കോട്ടയം ജില്ലാ കമ്മറ്റി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്നവർക്കെതിരെയും പോസ്റ്ററുകൾ ഉണ്ട്. അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്നത് കഞ്ചാവ് കടത്തുകാരനാണെന്നും ആരോപിക്കുന്നു. നാട്ടകം സുരേഷിനെയും യൂജിൻ തോമസിനെയാണ് ഡിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് കോണ്‍ഗ്രസ് പരിഗണിച്ചിരിക്കുന്നത്.
You may also like this video:

Exit mobile version