Site iconSite icon Janayugom Online

മുല്ലപ്പള്ളി രാമചന്ദ്രനെതിരെ നാദാപുരത്തും പോസ്റ്റര്‍: 82 വയസ്, നിലം തൊടാതെ തോല്‍പ്പിച്ചിരിക്കും

മുല്ലപ്പള്ളി രാമചന്ദ്രന്‍ അടുത്ത നടക്കുന്ന സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചിരിക്കെ അദ്ദേഹത്തിനെതിരെ പോസ്റ്റര്‍.കഴിഞ്ഞ ദിവസം ജന്മനാട്ടില്‍ പോസ്റ്റര്‍ പ്രചരിച്ചിരുന്നു. കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടിയിലോ, നദാപുരത്തോ മത്സരിക്കാനാണ് മുല്ലപ്പള്ളിയുടെ താല്‍പര്യം.

എന്നാല്‍ അതെല്ലാം മുളയിലേ നുള്ളുന്ന തരത്തിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. സേവ് കോണ്‍ഗ്രസ് എന്ന പേരിലാണ് വിവിധയിടങ്ങളില്‍ നിന്ന് പോസ്റ്റര്‍ പ്രത്യേക്ഷപ്പെടുന്നത് നാദാപുരം മണ്ഡലം ഇപ്പോള്‍ മുസ്ലീംലീഗിന്റെ പക്കലാണ്.മുല്ലപ്പള്ളിയെ നാദാപുരത്ത് ആനയിക്കുന്ന നാദാപുരത്തെ ലീഗിന്റെ മണ്ഡലം നേതൃത്വത്തോട്, നാദാപുരത്ത് മുല്ലപ്പള്ളിയാണ് സ്ഥാനാർഥിയെങ്കിൽ നിലംതൊടാതെ തോൽപിച്ചിരിക്കും തീർച്ച. എന്നാണ് പോസ്റ്ററിൽ പറയുന്നത്. മുല്ലപ്പള്ളി രാമചന്ദ്രൻ വയസ്സ് 82.ഏഴ് തവണ എംപി, രണ്ട് തവണ കേന്ദ്രമന്ത്രി, കെപിസിസി പ്രസിഡന്റ്, എഐസിസി സെക്രട്ടറി ഇനിയും അധികാരക്കൊതി തീർന്നില്ലേ എന്നും ചോദിക്കുന്നുണ്ട്. 

Exit mobile version