Site iconSite icon Janayugom Online

എം.ടി വാസുദേവൻ നായര്‍ക്ക് മരണാനന്തര ബഹുമതിയായി പത്മവിഭൂഷണ്‍

എം ടി വാസുദേവന്‍ നായര്‍ക്ക് മരണാനന്തര ബഹുമതിയായി പത്മവിഭൂഷണ്‍. ഹൃ‍ദയശസ്ത്രക്രിയ വിദഗ്ധനായ ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിനും ഹോക്കി താരം പി ആര്‍ ശ്രീജേഷിനും നടി ശോഭനയ്ക്കും പത്മഭൂഷണ്‍ പുരസ്കാരം ലഭിച്ചു. ഫുട്ബോള്‍ താരം ഐ എം വിജയന്‍. ഡോ. കെ ഓമനക്കുട്ടി എന്നിവര്‍ പത്മശ്രീ പുരസ്കാരത്തിന് അര്‍ഹരായി.
ഭാരതരത്നം കഴിഞ്ഞാല്‍ ഏറ്റവും വലിയ സിവിലിയന്‍ ബഹുമതിയായ പത്മവിഭുഷണിന് ഇത്തവണ ഏഴ് പേരാണ് അര്‍ഹരായത്. ധ്രൂവ് നാഗേശ്വര്‍ റെ‍ഡ്ഡി, ജസ്റ്റിസ് ജഗദീഷ് സിങ് ഖെഹാര്‍, കുമുദിനി രജനികാന്ത് ലഖിയ, ലക്മി നാരായണ സുബ്രഹ്മണ്യം എന്നിവര്‍ക്ക് പുറമെ ഒസാമു സുസുക്കി, ശാരദ സിന്‍ഹ എന്നിവര്‍ക്കും മരണാനന്തര ബഹുമതിയായി പുരസ്കാരം ലഭിച്ചു. 19 പേര്‍ പത്മഭൂഷണ്‍ ബഹുമതിക്ക് അര്‍ഹരായി. ആകെ 113 പേര്‍ക്കാണ് പത്മശ്രീ പുരസ്കാരം. 

Exit mobile version