Site icon Janayugom Online

മാറ്റിവെച്ച പിഎസ്‍സി പരീക്ഷ ഒക്ടോബർ 28ന്

ഒക്ടോബർ 21ന് നടത്താൻ നിശ്ചയിച്ചിരുന്ന അസി. എഞ്ചിനിയർ (സിവിൽ) പരീക്ഷകൾ ഒക്ടോബർ 28 ന് വ്യാഴാഴ്ച നടത്തുമെന്ന്​ പി.എസ്.സി അറിയിച്ചു. കാലവർഷ കെടുതിയെ തുടർന്നായിരുന്നു ഈ പരീക്ഷ മാറ്റിയത്​. ഉദ്യോഗാർത്ഥികൾ നിലവിൽ ലഭിച്ച അഡ്മിഷൻ ടിക്കറ്റ് ഉപയോഗിച്ച് തന്നെ പരീക്ഷയ്ക്ക് ഹാജരാകാം.

ഒക്ടോബർ 23ന് നടക്കേണ്ടുന്ന ബിരുദതലം പ്രാഥമിക പരീക്ഷ മാറ്റി വെച്ചിട്ടുണ്ട്. പുതുക്കിയ തീയതി ഉടൻ അറിയിക്കുന്നതാണ്. ഒക്ടോബർ 30ന്‍റെ ബിരുദതല പ്രാഥമിക പരീക്ഷയ്ക്ക് മാറ്റമില്ല.
eng­lish summary:Postponed PSC exam on Octo­ber 28
you may also like this video:

Exit mobile version