പോത്തൻകോട് സുധീഷ് വധ കേസിലെ മുഖ്യപ്രതി ഒട്ടകം രാജേഷ് പിടിയിൽ. തമിഴ്നാട്ടിൽ നിന്നാണ് ഇയാൾ അറസ്റ്റിലായത്.ഇരുപത്തെട്ടിലധികം കേസുകളുള്ള ഗുണ്ടാ സംഘത്തലവൻ ആണ് ഒട്ടകം രാജേഷ്.
ചെമ്പകമംഗലം സ്വദേശി സുധീഷ് ഒളിവില്‍ കഴിയവേ കല്ലൂരിലെ വീട്ടില്‍ വെച്ച് ഗുണ്ടാ സംഘം സുധീഷിനെ വെട്ടിക്കൊല്ലുകയായിരുന്നു. അക്രമിസംഘം സുധീഷിന്റെ ഇരുകാലുകളും വെട്ടിയെടുത്തു. ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള കുടിപകയാണ് കൊലപാതകത്തിന് പിന്നിൽ .
ഓട്ടോറിക്ഷയിലും ബൈക്കിലുമായെത്തിയ സംഘം നാടൻ ബോംബ് എറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷമാണ് അക്രമം നടത്തിയത്. അക്രമികള കണ്ട് വീട്ടിലേക്ക് ഓടിക്കയറിയ സുധീഷിനെ സംഘം പിന്തുടർന്ന് അക്രമിക്കുകയും ഇരുകാലുകളും വെട്ടിയെടുക്കയും ചെയ്തു.സുധീഷിനെ മൃഗീയമായി കൊന്നതിനുപുറമെ കാല്‍ വെട്ടിയെടുത്തു റോഡിലെറിഞ്ഞ് ആര്‍പ്പുവിളിക്കുകയും ചെയ്തു.
അതേസമയം, കൊലപാതകത്തിലെ മുഖ്യപ്രതിയായ ഒട്ടകം രാജേഷിനെ കണ്ടെത്തുന്നതിനായി പൊലീസ് നിരന്തരമായ തെരച്ചിൽനടത്തിയിരുന്നു.ഒന്നാം പ്രതി സുധീഷ് ഉണ്ണി, മൂന്നാം പ്രതി മിഠായി ശ്യാം എന്നിവർ നേരത്തെ പിടിയിലായിരുന്നു. കേസിൽ അഞ്ച് പ്രതികളെക്കൂടി ആറ്റിങ്ങൽ കോടതി റിമാൻഡ് ചെയ്തിരുന്നു. കൊലപാതകത്തിൽ പങ്കെടുത്ത 11 അംഗ ഗുണ്ടാ സംഘത്തിലെ കോരാണി തോന്നയ്ക്കൽ കുഴിത്തോപ്പ് വീട്ടിൽ ജിഷ്ണു (22, കട്ട ഉണ്ണി), കോരാണി വൈഎംഎ ജങ്ഷൻ വിഷ്ണുഭവനിൽ സൂരജ് (23, വിഷ്ണു), ചെമ്പൂര് കുളക്കോട് പുത്തൻ വീട്ടിൽ സച്ചിൻ (24), കുടവൂർ കട്ടിയാട് കല്ലുവെട്ടാൻകുഴി വീട്ടിൽ അരുൺ (23, ഡമ്മി), പിരപ്പൻകോട് തൈക്കാട് മുളക്കുന്ന് ലക്ഷം വീട്ടിൽ ശ്രീനാഥ് (21, നന്ദു) എന്നിവരെയാണ് റിമാൻഡ് ചെയ്തത്. നന്ദീഷ്, നിധീഷ്, രഞ്ജിത് എന്നിവരെയും റിമാൻഡ് ചെയ്തിരുന്നു. ഇതോടെ റിമാൻഡിലായവർ എട്ടായി. അതിനിടെ പ്രതികൾ കൊലയ്ക്ക് ഉപയോഗിച്ച ആയുധങ്ങൾ വെഞ്ഞാറമൂട് മൂളയാറിന്റെ പരിസരത്തുനിന്നും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
ENGLISH SUMMARY;Pothankode murder followup
YOU MAY ALSO LIKE THIS VIDEO;