Site icon Janayugom Online

സംസ്ഥാനത്ത്‌ വൈദ്യുതി നിയന്ത്രണം പിൻവലിച്ചു

സംസ്ഥാനത്ത്‌ വൈദ്യുതി നിയന്ത്രണം പിൻവലിച്ചു. വൈദ്യുതി ലഭ്യതയിലുണ്ടായ കുറവ്‌ മറികടന്നതിനെ തുടർന്നാണ്‌ നിയന്ത്രണം പിൻവലിച്ചതെന്ന്‌ കെഎസ്‌ഇബി അറിയിച്ചു. കേന്ദ്രസർക്കാരിനോട്‌ കൽക്കരി ശേഖരം വർധിപ്പിക്കാൻ പ്രത്യേക ശുപാർശ നൽകണമെന്ന്‌ സംസ്ഥാന സർക്കാരിനോട്‌ കെഎസ്‌ഇബി അഭ്യർഥിച്ചു. 100 മെഗാവാട്ട്‌ കുറവുള്ള ബാൽകോയോട്‌ പരിഹാര നടപടി സ്വീകരിക്കാനും ആവശ്യപ്പെട്ടു.
അരുണാചൽ പ്രദേശ്‌ പവർ ട്രേഡിങ്‌ കോർപറേഷനിൽ നിന്നും 550 മെഗാവാട്ട്‌ കരാർ പ്രകാരമുള്ള വൈദ്യുതി നേരത്തെയുള്ളതിനെക്കാൾ താഴ്‌ന്ന നിരക്കിൽ വാങ്ങാൻ തീരുമാനിച്ചു. മേയ്‌ അഞ്ച്‌ മുതൽ ഇവിടെ നിന്നും വൈദ്യുതി ലഭ്യമാകും. പവർ എക്‌സ്ചേഞ്ച്‌ ഇന്ത്യ ലിമിറ്റഡ്‌ വഴി 17 രൂപ നിരക്കിൽ ലഭ്യമായ 100 മെഗാവാട്ട്‌ കൂടി കരാർ ചെയ്യാൻ ലോഡ്‌ ഡെസ്‌പാച്ച്‌ സെന്ററിനെ ചുമതലപ്പെടുത്തി. ഊർജ്ജ ഉപഭോഗം കൂടിയ വൈകിട്ട്‌ ആറ്‌ മുതൽ 11 വരെ വൈദ്യുതി ഉപകരണങ്ങൾ ഉപയോഗിക്കുന്നത്‌ പരമാവധി ഒഴിവാക്കണമെന്നും കെഎസ്‌ഇബി അഭ്യർത്ഥിച്ചു. 

Eng­lish Sum­ma­ry: Pow­er reg­u­la­tion lift­ed in the state

You may like this video also

Exit mobile version