അഫ്ഗാനിസ്ഥാനിൽ അതിശക്തമായ ഭൂചലനം. 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ നൂറിലേറെപ്പേർ മരിച്ചു. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. ഭൂകമ്പത്തിൽ നിരവധി വീടുകൾ തകരുകയും ആയിരത്തിലേറെപ്പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. നിരവധി ആളുകൾ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുകയാണ്. ഇന്ത്യൻ സമയം തിങ്കളാഴ്ച പുലർച്ചെ 12.47നായിരുന്നു ഭൂകമ്പം ഉണ്ടായത്.
രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. നംഗർഹാർ, തലസ്ഥാനമായ കാബൂൾ എന്നിവിടങ്ങളിൽ നിന്നുള്ള മെഡിക്കൽ സംഘങ്ങൾ പ്രദേശത്ത് എത്തിയിട്ടുണ്ട്. സമീപകാലത്ത് അഫ്നാനിസ്ഥാനിലുണ്ടായ ഏറ്റവും വലിയ പ്രകൃതി ദുരന്തമാണിത്.

