എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡിലായ പി പി ദിവ്യ തലശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ജാമ്യ ഹര്‍ജി സമര്‍പ്പിച്ചു. തെറ്റുപറ്റിയെന്ന് എഡിഎം പറഞ്ഞുവെന്നുള്ള കലക്ടറുടെ മൊഴി അന്വേഷിക്കണമെന്ന് ഹര്‍ജിയില്‍ പുതുതായി ആവശ്യപ്പെട്ടിട്ടുണ്ട്. പ്രശാന്തിന്റെ മൊഴി അന്വേഷണസംഘം കോടതിയില്‍ ഹാജരാക്കിയില്ല. നിര്‍ണായക സാക്ഷിമൊഴികള്‍ പലതും കോടതി മുമ്പാകെ എത്തിയില്ലെന്നും ദിവ്യയുടെ അഭിഭാഷകന്‍ കെ വിശ്വന്‍ പറഞ്ഞു.