Site iconSite icon Janayugom Online

പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞ പ്രഭ അത്രെ അന്തരിച്ചു

പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞ പ്രഭ അത്രെ (92 ) അന്തരിച്ചു. ശനിയാഴ്ച പുലർച്ചെ 5 : 30 ന് പൂനെയിലെ വീട്ടിൽ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. രാജ്യം പദ്മശ്രീ, പദ്മഭൂഷൻ, പദ്മവിഭൂഷൻ എന്നീ പുരസ്കാരങ്ങൾ നൽകി ആദരിച്ചിട്ടുണ്ട്.

ഹൃദയാഘാതം അനുഭവപ്പെട്ടതിനെത്തുടർന്ന് അടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. വിദേശത്തുള്ള ബന്ധുക്കള്‍ എത്തിയ ശേഷമായിരിക്കും സംസ്‌കാര ചടങ്ങുകള്‍ നടക്കുക.

Eng­lish Sum­ma­ry: Prab­ha Atre Passed Away
You may also like this video

Exit mobile version