ഷാർജയിൽ നടക്കുന്ന അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ പ്രഭാത് ബുക്ക് ഹൗസ് പ്രസിദ്ധീകരിച്ച മൂന്ന് ഇംഗ്ലീഷ് ഗ്രന്ഥങ്ങളുടെ പ്രകാശനം നടത്തി. ഗവാസ് കാഞ്ഞിരം നിൽക്കുന്നതിലും പ്രതാപ് ബോസും ചേർന്ന് രചിച്ച ബേർഡിങ് വിത്ത് ഗാട്ട് റേഞ്ചേഴ്സ്, വെസ്റ്റേൺ ഘട്ട്, കെനിയ ട്രാവലോഗ് എന്നീ കൃതികളാണ് പ്രകാശനം ചെയ്തത്. പ്രഭാത് ബുക്ക് ഹൗസ് ചെയർമാൻ സി ദിവാകരൻ ഇന്ത്യൻ അസോസിയേഷൻ മാനേജിങ് കമ്മിറ്റി അംഗം ഹരിലാൽ, പ്രവാസി എഴുത്തുകാരനും കവിയുമായ ഹാരിസ്, എഴുത്തുകാരൻ അഡ്വ. യൂനുസ് കുഞ്ഞ് എന്നിവർക്ക് നൽകിയാണ് ഗ്രന്ഥങ്ങൾ പ്രകാശനം ചെയ്തത്. യുവകലാസാഹിതി യുഎഇ സംഘടനാ കമ്മിറ്റികളുടെ കോഓർഡിനേഷൻ കമ്മിറ്റി സെക്രട്ടറി പ്രശാന്ത് ആലപ്പുഴയുടെ അധ്യക്ഷതവഹിച്ചു. പ്രഭാത് ജനറൽ മാനേജർ എസ് ഹനീഫാ റാവുത്തർ, നാരായണൻ സ്റ്റാലിൻ എന്നിവർ സംസാരിച്ചു.
കഴിഞ്ഞ ദിവസമാണ് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ പ്രഭാത് ബുക്ക് ഹൗസിന്റെ സ്റ്റാൾ തുറന്നത്. ചെയർമാൻ സി ദിവാകരനും പ്രശസ്ത സാഹിത്യകാരൻ കെ പി രാമനുണ്ണിയും സംയുക്തമായാണ് പ്രഭാത് സ്റ്റാൾ ഉദ്ഘാടനം ചെയ്തത്. പ്രഭാത് ബുക്ക് ഹൗസ് ജനറൽ മാനേജർ എസ് ഹനീഫാറാവുത്തർ, ഇന്ത്യൻ അസോസിയേഷൻ മുൻ പ്രസിഡന്റ് ഇ പി ജോൺസൺ, യുവകലാസാഹിതി യുഎഇ സംഘടനാ കമ്മിറ്റികളുടെ കോഓർഡിനേഷൻ സെക്രട്ടറി പ്രശാന്ത് ആലപ്പുഴ, അസിസ്റ്റന്റ് സെക്രട്ടറി വിൽസൺ തോമസ്, യുവകലാസാഹിതി യുഎഇ ജനറൽ സെക്രട്ടറി ബിജു ശങ്കർ, ഇന്ത്യൻ അസോസിയേഷൻ മാനേജിങ് കമ്മിറ്റി അംഗം പ്രദീഷ് ചിതറ, അജിത്കുമാർ, ജിബി ബേബി, രാജേഷ്, അഭിലാഷ്, സർഗറോയ്, സുന്ദരി ദാസ്, അഡ്വ. യൂനുസ് കുഞ്ഞ് തുടങ്ങിയവർ പങ്കെടുത്തിരുന്നു.
അതിനിടെ ഷാർജ അന്ത്രാഷ്ട്ര പുസ്തകോത്സവത്തിലെ ഇന്ത്യൻ അസോസിയേഷൻ സ്റ്റാൾ ഡോ. എം കെ മുനീർ എംഎൽഎ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അഡ്വ. വൈ എ റഹീം അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ടി വി നസിർ സ്വാഗതവും ജോയിന്റ് ട്രഷ്രറർ ബാബു വർഗീസ് നന്ദിയും പറഞ്ഞു. സജീവ് ജോസഫ് എംഎൽഎ ആസംസനേർന്നു. വൈസ് പ്രസിഡന്റ് മാത്യു ജോൺ, ജോയിന്റ് ജനറൽ സെക്രട്ടറി മനോജ് വർഗീസ്, മാനേജിങ് കമ്മിറ്റി അംഗങ്ങളായ റോയി മാത്യു, സാം വർഗീസ്, പ്രദീഷ് ചിതറ, കെ ടി നായർ, എം ഹരിലാൽ, കെ സുനിൽരാജ്, അബ്ദുൾ മനാഫ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
English Summary: prabhath book house released three english books in sharjh book festival