Site iconSite icon Janayugom Online

കോലാപുരി ചെരുപ്പുകൾ സ്വന്തമാക്കി പ്രാഡ; 2026 ഓടെ ആഗോള വിപണിയില്‍ ലഭ്യമാകും

കോലിളക്കങ്ങള്‍ക്ക് ശേഷം കോലാപുരി ചെരുപ്പുകൾ സ്വന്തമാക്കി പ്രാഡ. ചെരുപ്പുകളുടെ ആഗോള വിപണിക്കായി പ്രാഡയും സർക്കാർ സ്ഥാപനങ്ങളും ധാരണാപത്രത്തിൽ ഒപ്പുവെച്ചു. മുംബൈയിലെ ഇറ്റാലിയൽ ഇന്ത്യൻ കോൺസുലേറ്റിൽ വെച്ചാണ് കരാറുറപ്പിച്ചത്. 2026 ഫെബ്രുവരിയോടെ ലോകമെമ്പാടുമുള്ള പ്രാഡയുടെ ഔട്ട്ലെറ്റുകളിലും കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റിലും ചെരുപ്പുകൾ ലഭ്യമായി തുടങ്ങുമെന്നാണ് റിപ്പോര്‍ട്ട്.

‘പ്രാഡ മേഡ് ഇൻ ഇന്ത്യ- ഇൻസ്പയർഡ് ബൈ കോലാപൂരി ചപ്പൽസ്’ എന്ന പേരിലായിരിക്കും പദ്ധതി നടപ്പിലാക്കുന്നത്. മഹാരാഷ്ട്രയിലും കർണാടകയിലുമുള്ള കരകൗശല വിദഗ്ധരെ ഉപയോഗിച്ച്​ പ്രാഡയുടെ ഡിസൈനും ഉൽപന്നങ്ങളും ഉപയോഗിച്ച് ഇന്ത്യയിൽ നിന്നാണ് ചെരുപ്പുകൾ നിര്‍മ്മിക്കുക. ഇതോടെ ഇന്ത്യയു​ടെ പരമ്പരാഗത തുകൽ കരകൗശലവും ഇന്ത്യയുടെ പൈതൃകവും ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെടും.

അതേസമയം തങ്ങളു​ടെ ഉൽപന്നം കോപ്പിയടിച്ചെന്നാരോപിച്ച് പ്രാഡക്കെതിരെ പൊതുതാൽപര്യ ഹരജി ബോംബെ ഹൈക്കോടതിയിൽ സമര്‍പ്പിച്ചിരുന്നു. മിലാനില്‍ നടന്ന മെന്‍സ് സ്പ്രിം/സമ്മര്‍ 2026 ഫാഷന്‍ ഷോയില്‍ ‘ടോ റിങ് സാന്‍ഡല്‍സ്’ പുറത്തിക്കിയാണ് പ്രാഡ വിവാദങ്ങളില്‍ ഇടംപിടിച്ചത്. 

Exit mobile version